TopTop
Begin typing your search above and press return to search.

കോവാക്‌സിന്‍ 78 ശതമാനം ഫലപ്രദം; മൂന്നാംഘട്ടം പരീക്ഷണഫലം ജൂലൈയില്‍ പ്രസിദ്ധീകരിക്കും: ഭാരത് ബയോടെക്

കോവാക്‌സിന്‍ 78 ശതമാനം ഫലപ്രദം; മൂന്നാംഘട്ടം പരീക്ഷണഫലം ജൂലൈയില്‍ പ്രസിദ്ധീകരിക്കും: ഭാരത് ബയോടെക്

കോവാക്‌സിന്‍ 78 ശതമാനം ഫലപ്രാപ്തി പ്രകടമാക്കുന്നുണ്ടെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക് വ്യക്തമാക്കി. വാക്‌സിന്റെ മൂന്നാംഘട്ടം പരീക്ഷണഫലം ജൂലൈയോടെ പ്രസിദ്ധീകരിക്കും. ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍സിന് പരീക്ഷണഫലം കൈമാറും. അതിനുശേഷം വിദഗ്ധ വിശകലനങ്ങള്‍ക്കായി ശാസ്ത്ര ജേണലുകള്‍ക്ക് നല്‍കും. തുടര്‍ന്ന് പൂര്‍ണ ലൈസന്‍സിനായി അപേക്ഷിക്കും. വാക്‌സിന്റെ നാലാം ഘട്ടം പരീക്ഷണം നടത്തുമെന്നും ഭാരത് ബയോടെക്കിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണില്‍ മൂന്നാംഘട്ടം പരീക്ഷണഫലം പുറത്തുവിടുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്.

രാജ്യത്ത് ഉപയോഗിക്കുന്ന മൂന്ന് കോവിഡ് വാക്‌സിനുകളിലൊന്നാണ് കോവാക്‌സിന്‍. മൂന്നാംഘട്ടം പരീക്ഷണങ്ങള്‍ തുടരുന്നതിനിടെയാണ് വാക്‌സിന് ഉപയോഗാനുമതി ലഭിച്ചത്. ഏപ്രില്‍ പുറത്തുവിട്ട ഇടക്കാല റിപ്പോര്‍ട്ടില്‍ വാക്‌സിന്‍ കോവിഡിനെതിരെ 78 ശതമാനം ഫലപ്രദമാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. മൂന്നാംഘട്ടം പരീക്ഷണഫലം ജൂലൈയില്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തും. ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍സിന് റിപ്പോര്‍ട്ട് നല്‍കിയശേഷം പൂര്‍ണ ലൈസന്‍സിനായി അപേക്ഷിക്കുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്.


Next Story

Related Stories