TopTop
Begin typing your search above and press return to search.

ഡൽഹി നിസാമുദ്ദീൻ മർക്കസിലെ പരിപാടി - അഞ്ച് ട്രെയിനുകളിലെ യാത്രക്കാർ നിരീക്ഷണത്തിൽ

ഡൽഹി നിസാമുദ്ദീൻ മർക്കസിലെ പരിപാടി - അഞ്ച് ട്രെയിനുകളിലെ യാത്രക്കാർ നിരീക്ഷണത്തിൽ

ഡല്‍ഹി നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന തബ്ലിഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച അഞ്ച് ട്രെയിനുകളും ഇതിലെ ആയിരക്കണക്കിന് യാത്രക്കാരും നിരീക്ഷണത്തില്‍. സമ്മേളനത്തില്‍ പങ്കടുത്ത ചിലര്‍ മരിക്കുകയും നിരവധി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആവുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 13 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ട്രെയിനുകളിലെ യാത്രക്കാരാണ് നിരീക്ഷണത്തിലുള്ളത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേയ്ക്കുള്ള ദുരന്തോ എക്‌സ്പ്രസ്, ചെന്നൈയിലേയ്ക്കുള്ള ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസ്, ചെന്നൈയിലേയ്ക്കുള്ള തമിഴ്‌നാട് എക്‌സ്പ്രസ്, ഝാര്‍ഖണ്ഡിലെ റാഞ്ചിയിലേയ്ക്കുള്ള രാജധാനി, എ പി സമ്പര്‍ക്രാന്തി എന്നിവയാണ് നീരീക്ഷണത്തിലുള്ളത്.

നിസാമുദ്ദീന്‍ പരിപാടിയില്‍ പങ്കെടുത്തവരുമായി സമ്പര്‍ക്കം പുലര്‍ത്താനിടയുള്ളവരുടെ കൃത്യമായ കണക്ക് റെയില്‍വേയുടെ പക്കലില്ല. ഈ അഞ്ച് ട്രെയിനുകളിലും 1000ത്തിനും 1200നുമിടയ്ക്ക് യാത്രക്കാരുണ്ടായിരുന്നതായാണ് കണക്ക്. ഇതിന് പുറമെ റെയിൽവേ ജീവനക്കാരും. ഹൈദരാബാദില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 10 ഇന്‍ഡോനേഷ്യക്കാര്‍ ഡല്‍ഹിയില്‍ നിന്ന് പോന്നത് എ പി സമ്പര്‍ക്രാന്തി ആശുപത്രിയിലാണ്. ഡല്‍ഹി-റാഞ്ചി രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്ത മലേഷ്യക്കാരി ഉണ്ടായിരുന്ന ബി 1 എസി കോച്ചിലുണ്ടായിരുന്ന 60 പേര്‍ നിസാമുദ്ദീന്‍ പരിപാടിയില്‍ പങ്കെടുത്തവരാണന്ന് സംശയിക്കുന്നു. മാർച്ച് 16ന് മറ്റ് 23 പേര്‍ക്കൊപ്പം രാജധാനിയില്‍ യാത്ര ചെയ്ത സ്ത്രീയുടേത് ഝാര്‍ഖണ്ഡിലെ സ്ഥിരീകരിക്കപ്പെട്ട ആദ്യ കേസ് ആണ്.

മാര്‍ച്ച് 18ന് ദുരന്തോ എക്‌സ്പ്രസില്‍ എസ് എട്ട് കോച്ചില്‍ യാത്ര ചെയ്ത രണ്ട് പേര്‍ മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇവര്‍ക്കൊപ്പം രണ്ട് പേരുണ്ടായിരുന്നു. ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസില്‍ എസ് 3 കോച്ചില്‍ രണ്ട് കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്തവര്‍, തമിഴ്‌നാട് എക്‌സ്പ്രസില്‍ യാത്ര ചെയ്ത മറ്റ് രണ്ട് പേര്‍ എന്നിവരും. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിലെ വെല്ലുവിളി വലുതാണ്. ഇവര്‍ പലയിടങ്ങളിലേക്കും പോയിട്ടുണ്ട്. ഹസ്രത്ത് നിസാമുദ്ദീനും ന്യൂഡല്‍ഹിയും രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളാണ്. എല്ലാ ദിവസവും 56 ദീര്‍ഘദൂര ട്രെയിനുകളും 130 ഹ്രസ്വദൂര ട്രെയിനുകളും ഈ രണ്ട് സ്‌റ്റേഷനുകളില്‍ നിന്നായി പുറപ്പെടുന്നു. ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിന്ന് 62 ട്രെയിനുകള്‍ ഒരു ദിവസം യാത്ര തുടങ്ങുന്നുണ്ട്.


Next Story

Related Stories