TopTop
Begin typing your search above and press return to search.

ഇന്ത്യയില്‍ 73.2 ലക്ഷത്തിലധികം കോവിഡ് കേസുകള്‍, രോഗമുക്തിനിരക്ക് 87.78 ശതമാനം

ഇന്ത്യയില്‍ 73.2 ലക്ഷത്തിലധികം  കോവിഡ് കേസുകള്‍, രോഗമുക്തിനിരക്ക് 87.78 ശതമാനം

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 73.20 ലക്ഷം കടന്നു. 73,20,909 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1.12ലക്ഷത്തിലധികം പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 1,12,998 പേരാണ് കോവിഡ് മൂലം മരിച്ചത്. 1.52 ശതമാനമാണ് മരണനിരക്ക്.

കഴിഞ്ഞ 24 മണിക്കൂറില്‍ 837 പേരാണ് മരിച്ചത്. 62,212 കേസുകളാണ് പുതുതായി വന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,816 പേർക്ക് രോഗം ഭേദമായി. 65 ലക്ഷത്തിലധികം പേർ ഇതുവരെ രോഗമുക്തി നേടി. 65,24,595 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 87.78 ശതമാനമാണ് രോഗമുക്തി നിരക്ക്. 7,95,087 പേരാണ് ചികിത്സയിൽ തുടരുന്നത്. 10.70 ശതമാനമാണ് ആക്ടീവ് കേസുകൾ. 9,99,099 സാമ്പിളുകളാണ് കഴിഞ്ഞ ഒരു ദിവസം പരിശോധിച്ചത്.

മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 15.76 ലക്ഷം കടന്നു. 15,76,062 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. മരണം 41,502 ആയി. ആന്ധ്രപ്രദേശിൽ 7,75,470 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6382 പേർ മരിച്ചു.


Next Story

Related Stories