TopTop
Begin typing your search above and press return to search.

ഇന്ത്യയിൽ ഇതുവരെ 37776 കോവിഡ് ബാധിതർ, മരണം 1223

ഇന്ത്യയിൽ ഇതുവരെ 37776 കോവിഡ് ബാധിതർ, മരണം 1223

ഇന്ത്യയില്‍ കോവിഡ് മൂലമുള്ള മരണം 1223 ആയി. ഇതുവരെ സ്ഥിരീകരിക്കപ്പെട്ടത് 37776 പോസിറ്റീവ് കേസുകളാണ്. 26535 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 10018 പേര്‍ക്ക് അസുഖം ഭേദമായി. മഹാരാഷ്ട്രയിൽ 13870 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 11506 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 485 പേർ മരിച്ചു. 1879 പേർക്ക് അസുഖം ഭേദമായി. 10018 പേര്‍ക്ക് അസുഖം ഭേദമായി. ഈയാഴ്ച ആദ്യം 10000 കേസുകള്‍ കവിഞ്ഞ മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 1008 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്നലെ 26 പേർ മരിച്ചു.

ധാരാവിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി ആരും മരിച്ചിട്ടില്ല എന്ന് ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു. ധാരാവിയില്‍ ഇന്ന് 38 സാമ്പിളുകള്‍ പോസിറ്റീവായി. ഇതോടെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 496 ആയി. 18 പേരാണ് ധാരാവിയില്‍ ഇതുവരെ കോവിഡ് മൂലം മരിച്ചത്. 38 നേവി ഉദ്യാഗസ്ഥർക്ക് മുംബൈയിൽ കോവിഡ് ബാധിച്ചു. ഇതിൽ 12 പേർക്ക് അസുഖം ഭേദമായി. ഗുജറാത്തിൽ 5692 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു. ഇതിൽ 236 പേർ മരിച്ചു. 4721 പേർ ചികിത്സയിൽ തുടരുന്നു. 735 പേർക്ക് അസുഖം ഭേദമായി. 24 മണിക്കൂറിൽ 333 കേസുകളാണ് ഗുജറാത്തിൽ സ്ഥിരീകരിച്ചത്. ഡൽഹിയിൽ 4966 കേസുകൾ സ്ഥിരീകരിച്ചതിൽ 3738 പേര്‍ ചികിത്സയിലാണ്. 1167 പേര്‍ക്ക് രോഗം ഭേദമായി. 61 പേര്‍ മരിച്ചു.


Next Story

Related Stories