TopTop
Begin typing your search above and press return to search.

സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയില്‍; ഇന്ധനവിലക്കയറ്റത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യം: നിതി ആയോഗ്

സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയില്‍; ഇന്ധനവിലക്കയറ്റത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യം: നിതി ആയോഗ്

കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് സാമ്പത്തികരംഗം തിരിച്ചുവരവിന്റെ പാതയിലാണെന്നും ഈ വര്‍ഷം ജൂണില്‍ ആരംഭിച്ച് സമ്പദ് വ്യവസ്ഥ ജൂലൈയില്‍ വേഗത കൈവരിക്കുമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ പ്രവചനം റിസര്‍വ് ബാങ്ക് 10.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി കുറച്ചതിന് തൊട്ടുപിന്നാലെയാണ് രാജീവ് കുമാറിന്റെ പ്രസ്താവന.

സമ്പദ്വ്യവസ്ഥ വീണ്ടെടുക്കാന്‍ തുടങ്ങിയാല്‍ വളര്‍ച്ചാ പ്രവചനങ്ങള്‍ പരിഷ്‌കരിക്കുമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജൂണ്‍ മുതല്‍ തന്നെ സാമ്പത്തിക രംഗം വീണ്ടെടുക്കല്‍ ആരംഭിക്കുമെന്നും 2021 ജൂലൈ മുതല്‍ വേഗത കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് ചര്‍ച്ച ചെയ്ത രാജീവ് കുമാര്‍ പെട്രോള്‍-ഡീസല്‍ വിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പറഞ്ഞു. വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും സന്തുലിതമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് രാജീവ് കുമാര്‍ പറഞ്ഞു. പണപ്പെരുപ്പം സര്‍ക്കാരിനു മുന്നിലെ വലിയ വെല്ലുവിളിയാണെങ്കിലും റിസര്‍വ് ബാങ്ക് ഇടപെടല്‍ പരിഹാരമാകും. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ ഈ മാസം മുതല്‍ കണ്ടു തുടങ്ങും,കോവിഡ് രണ്ടാം തരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ല. വാക്‌സിനേഷന്‍ പൂര്‍ണമായാല്‍ ജനം ഭയമില്ലാതെ പുറത്തിറങ്ങും. ഉല്‍പാദന, കയറ്റുമതി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.


Next Story

Related Stories