രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരിടവേളയ്ക്ക് ശേഷം നേരിയ വര്‍ദ്ധന. പ്രതിദിന രോഗ ബാധിതരുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് ചുരുങ്ങിയ ദിനങ്ങള്‍ പിന്നാലെയാണ് പുതിയ രോഗികളുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ രോഗികള്‍ ഉള്‍പ്പെടെ 4,43,303 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 3502 കേസുകളാണ് കുറഞ്ഞത്. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 89 ലക്ഷത്തിലേക്ക് എത്തി. 89,58,484 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധയേറ്റിട്ടുള്ളത്. 585 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 131,578 എന്ന നിലയിലെത്തി. 48493 പേരാണ് ഇന്നലെ രോഗമുക്തരായത്. 83,83,603 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുമ്പോഴും ഡല്‍ഹിയില്‍ വീണ്ടും രോഗ വ്യാപനം വര്ദ്ധിക്കുകയായാണ്. ഡല്‍ഹിയില്‍ ആകെ രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്നലെ മാത്രം 131 പേരാണ് ഡല്‍ഹിയില്‍ രോഗ ബാധയെ തുടര്‍ന്ന് മരിച്ചത്.
അതിനിടെ രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാജ്യ തലസ്ഥാനത്ത് കോവിഡ് വ്യാപനം തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ബിജെപിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് വീണ്ടും നടപടികള്‍ ശ്കതമാക്കുന്നത്.