TopTop
Begin typing your search above and press return to search.

കോവിഡ്: ഇന്ത്യയിലെ വാക്സിന്‍ വികസന പരിപാടികള്‍ ബാല്യദശയില്‍; പരീക്ഷിക്കാവുന്ന നിലയിലെത്താന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും

കോവിഡ്: ഇന്ത്യയിലെ വാക്സിന്‍ വികസന പരിപാടികള്‍ ബാല്യദശയില്‍; പരീക്ഷിക്കാവുന്ന നിലയിലെത്താന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും

ഇന്ത്യയിലെ കോവിഡ് 19 വാക്സിന്‍ നിര്‍മാണ പരിപാടികള്‍ അതിന്റെ ആദ്യദശയിലാണെന്നും അതില്‍ നിന്ന് അടുത്ത ഒരു വര്‍ഷത്തേക്ക് ഗുണഫലമെന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍. ഇന്ത്യന്‍ സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും ഇതിനകം തന്നെ വാക്സിന്‍ നിര്‍മാണ മേഖലയിലേക്ക് കടന്നിട്ടുണ്ട്. ചില സ്വകാര്യ സ്ഥാപനങ്ങള്‍ വിദേശ സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് പഠനങ്ങള്‍ നടത്തുന്നതിന്റെ റിപ്പോര്‍ട്ടുകള്‌ വന്നിരുന്നു. എന്നാല്‍ ഇവയെല്ലാം ബാല്യദശലയിലാണെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊറോണ വൈറസ് വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'പിഎം കെയേഴ്സ് ഫണ്ട് ട്രസ്റ്റി'ല്‍ നിന്ന് 100 കോടി രൂപ ചെലവിടാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇന്ത്യന്‍ അക്കാദമികലോകവും, സ്റ്റാര്‍ട്ടപ്പുകളും, വ്യാവസായികരംഗവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പ്രസ്താവനയിറക്കുകയുണ്ടായി. വാക്സിന്‍ വികസനത്തിലെ ഏകോപന ഏജന്‍സിയായി ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിനെ നിയോഗിക്കുകയും ചെയ്തു.

സൈഡസ് കാഡില എന്ന സ്ഥാപനം രണ്ട് വാക്സിനുകള്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോളജിക്കല്‍ ഇ, ഭാരത് ബയോടെക്ക്, ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ്, മിന്‍വാക്സ് എന്നീ സ്ഥാപനങ്ങളും വാക്സിന്‍ നിര്‍മാണത്തിന്റെ തിരക്കുകളിലാണ്. ഇതില്‍ നാല് സ്ഥാപനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്‍പ്പെട്ടിട്ടുമുണ്ട്. ഇതില്‍ത്തന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക്, ബയോളജിക്കല്‍സ് ഇ എന്നീ സ്ഥാപനങ്ങള്‍ വിദേശത്തെ പ്രമുഖ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ശ്രമങ്ങള്‍ തുടരുന്നത്.

വിഖ്യാത വൈറോളജിസ്റ്റായ ഷാഹിദ് ജമാല്‍ പറയുന്നത് പ്രകാരം ഇന്ത്യയിലെ കോവിഡ് വാക്സിന്‍ വികസിപ്പിക്കല്‍ ഗവേഷണം അതിന്റെ ആദ്യഘട്ടങ്ങളില്‍ എത്തിയിട്ടേയുള്ളൂ. ഏതെങ്കിലും സ്ഥാപനം മൃഗങ്ങളില്‍ തങ്ങളുടെ വാക്സിന്‍ പ്രയോഗിക്കുന്ന ഘട്ടത്തിലേക്കെത്തണമെങ്കില്‍ ഈ വര്‍ഷത്തിന്റെ അവസാനമെങ്കിലും ആകും.

ഇന്ത്യന്‍ വാക്സിന്‍ കമ്പനികള്‍ക്ക് നല്ല വൈദഗ്ധ്യമുണ്ടെന്നും ഷാഹിദ് ജമാല്‍ പറയുന്നു. എന്നിരിക്കിലും ഇപ്പോഴത്തെ നിലയില്‍ വാക്സിനുകള്‍ പരീക്ഷണത്തിനായി പുറത്തുവരാന്‍ സമയമെടുക്കും. ഒരെണ്ണം പോലും ഇതുവരെ ട്രയല്‍ ചെയ്യാനുള്ള സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. അതെസമയം വിദേശ കമ്പനികള്‍ പലതും മൃഗങ്ങളിലും മനുഷ്യരിലും വാക്സിന്‍ പരീക്ഷണം നടത്തുന്ന ഘട്ടത്തിലേക്ക് എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസ് ഇന്ത്യയിലേക്ക് വന്നത് വൈകിയതാകാം ഇന്ത്യ വാക്സിന്‍ വികസന കാര്യത്തില്‍ ഏറെ പിന്നിലാകാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു.


Next Story

Related Stories