TopTop
Begin typing your search above and press return to search.

ഒരു ദിവസം, കർണാടക 2627, തമിഴ്നാട് 4244, കേരളം 435; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു

ഒരു ദിവസം, കർണാടക 2627, തമിഴ്നാട് 4244, കേരളം 435; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു

ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷം പിന്നിടുമ്പോൾ ദക്ഷിണേന്ത്യയിലും സ്ഥിതിഗതികൾ രൂക്ഷമാവുന്നു. കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും രോഗികളുടെ എണ്ണം നാന്നൂറ് പിന്നിടുമ്പോൾ തമിഴ്നാട്ടിലും കർണാടകയിലും രോഗികൾ ക്രമീതീതമായി വർദ്ധിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ കർണാടകയിൽ 71 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2627 പേർക്കാണ് ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. തലസ്ഥാന നഗരമായ ബെംഗളൂരുവിലും രോഗം പടരുകയാണ്. ഇന്നലത്തെ ആകെ രോഗ ബാധിതരിൽ 1525 പേരും ബെംഗളൂരു നഗരത്തിലാണ്. ദക്ഷിണ കന്നട, ധാർവാഡ്, യാദ്ഗിർ ജില്ലകളിൽ നൂറിന് മുകളിൽ പേർക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 684 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മരണ സംഖ്യയുടെ നാൽപത് ശതമാനവും ബെംഗളൂരുവിലാണ്. നിലവിൽ 22,746 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 38,843 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചിട്ടുള്ളത്. കര്‍ണാടക ടൂറിസം മന്ത്രി സി.ടി രവിയുൾപ്പെടെ ഉന്നതരിലും ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച കാര്യം സി.ടി രവി തന്നെയാണ് വ്യക്തമാക്കിയത്. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് രവി.

ഒരാഴ്ച്ചയ്ക്കിടയില്‍ ഞാന്‍ രണ്ട് തവണ കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ആദ്യത്തേത് നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാമത്തേത് പോസിറ്റീവായി- അദ്ദേഹം പറഞ്ഞു.

തമിഴ്മാട്ടിലും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഞായറാഴ്ച മാത്രം 4,244 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 138,470 ആയി. 12 വയസില്‍ താഴെയുള്ള 6,943 കുട്ടികള്‍ക് സംസ്ഥാനത്ത് രോഗം ബാധിച്ചതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 24 മണിക്കൂറിനുള്ളില്‍ 68 പേരാണ് മരിച്ചത്, ഇതോടെ കോവിഡ് മരണങ്ങള്‍ 1966 ആയതായും തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ 3,617 പേർ ആശുപത്രിവിട്ടതോടെ ഇതോടെ ആകെ രോഗ മുക്തരായവരുടെ എണ്ണം 89,532 എന്ന നിലയിലെത്തി. നിലവിൽ 49,969 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,794 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3990 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.


Next Story

Related Stories