TopTop
Begin typing your search above and press return to search.

ഇന്ത്യയിൽ കോവിഡ് കേസുകൾ 2.7 ലക്ഷം കടന്നു, മരണം 7745

ഇന്ത്യയിൽ കോവിഡ് കേസുകൾ 2.7 ലക്ഷം കടന്നു, മരണം 7745

രാജ്യത്ത് കോവിഡ് കേസുകൾ 2.7 ലക്ഷം കടന്നു. 2,76,583 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7745 പേരാണ് ഇതുവരെ മരിച്ചത്. 1,35,205 പേർക്ക് രോഗം ഭേദമായി. 1,33,602 പേർ ചികിത്സയിൽ തുടരുന്നു. 24 മണിക്കൂറിൽ 9985 കേസുകൾ വന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി എല്ലാ ദിവസവും 9000ൽ പരം പോസിറ്റീവ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നു. രോഗമുക്തിനിരക്ക് 48 ശതമാനത്തിന് മുകളിലാണ്.

മഹാരാഷ്ട്രയില്‍ 90787 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3289 പേര്‍ മരിച്ചു. 42638 പേര്‍ക്ക് രോഗം ഭേദമായി. 44680 പേര്‍ ചികിത്സയില്‍ തുടരുന്നു. മുംബൈയില്‍ മാത്രം കേസുകള്‍ 51000 കടന്നു. കോവിഡ് ആദ്യം വന്ന ചൈനയിലെ വുഹാനെ മുംബയ് മറികടന്നു. ഒരു ദിവസം 1015 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 31309 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 905 പേര്‍ മരിച്ചു. 11861 പേര്‍ രോഗമുക്തി നേടി. 18543 പേര്‍ ചികിത്സയില്‍ തുടരുന്നു.

21014 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1313 പേര്‍ മരിച്ചപ്പോള്‍ 14365 പേര്‍ രോഗമുക്തി നേടി. 5336 പേര്‍ ചികിത്സയില്‍ തുടരുന്നു. 34914 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തമിഴ് നാട്ടില്‍ 18325 പേര്‍ക്ക് രോഗം ഭേദമായി. 307 പേര്‍ മരിച്ചു. 16282 പേര്‍ ചികിത്സയില്‍ തുടരുന്നു.


Next Story

Related Stories