TopTop
Begin typing your search above and press return to search.

രാജ്യത്ത് കൊവിഡ്‌ വാക്‌സിനേഷന് തുടക്കം; സംസ്ഥാനത്ത് 133 കുത്തിവെപ്പ് കേന്ദ്രങ്ങള്‍

രാജ്യത്ത് കൊവിഡ്‌ വാക്‌സിനേഷന് തുടക്കം; സംസ്ഥാനത്ത് 133 കുത്തിവെപ്പ് കേന്ദ്രങ്ങള്‍

രാജ്യത്ത് കൊവിഡ്‌ വാക്‌സീനേഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ്‌ വാക്‌സിനേഷന് തുടക്കം കുറിക്കും. ഇതോടൊപ്പം വാക്സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വികസിപ്പിച്ച കോ-വിന്‍ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സീന്‍ നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 വരെയാണ് വാക്‌സിനേഷന്‍ സമയം. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് കുത്തിവെയ്ക്കുക. കോവിഷീല്‍ഡിനാണ് മുന്‍ഗണന. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്സിന്‍ നല്‍കുക.

സംസ്ഥാനത്ത് 133 കുത്തിവെയ്പ്പ് കേന്ദ്രങ്ങളാണ് വാകസിനേഷന് സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും മറ്റു ജില്ലകളില്‍ ഒമ്പതുകേന്ദ്രങ്ങള്‍ വീതവുമാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലകളിലെ ഒരുക്കങ്ങള്‍ അന്തിമമായി വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ശനിയാഴ്ചത്തെ നടപടികള്‍ വിലയിരുത്തി തിങ്കളാഴ്ച മുതല്‍ കുത്തിവെപ്പ് തുടരും. എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. വാക്‌സിനേഷന്‍ നടക്കുന്ന എല്ലാകേന്ദ്രങ്ങളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. എറണാകുളം ജില്ലാ ആശുപത്രി, പാറശ്ശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ടൂ വേ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മുന്‍നിര പോരാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ് നടത്തുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്സിന്‍ നല്‍കുക. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നല്‍കാവു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ കൊടുക്കരുത്. ഒരേ വാക്‌സീന്‍ തന്നെ രണ്ട് തവണയും നല്‍കണം എന്നിങ്ങനെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.


Next Story

Related Stories