TopTop
Begin typing your search above and press return to search.

കോ വിന്‍; കോവിഡ് വാക്‌സിന്‍ വിതരണം ഏകോപിപ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാര്‍

കോ വിന്‍; കോവിഡ് വാക്‌സിന്‍ വിതരണം ഏകോപിപ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാര്‍

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഏകോപിപ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. കോ വിന്‍ എന്ന പേരിലാണ് ആപ് തയ്യാറാക്കിയിരിക്കുന്നത്. വാക്സിന്‍ ഡോസേജിന്റെ സമയക്രമം ആപ്പില്‍ ലഭ്യമാകും. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കൂടാതെ ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളും ആപ്പില്‍ അറിയാനാകും.

കോവിഡ് വാക്സിന്‍ വിതരണത്തിന്റെ തത്സമയ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും. വാക്സിന്‍ സ്വീകരിക്കുന്ന ആള്‍, വാക്‌സിനേഷന്റെ സമയക്രമം, ലൊക്കേഷന്‍ എന്നിവയ്‌ക്കൊപ്പം ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന ഇമ്യൂണൈസേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാകും. വാക്‌സിന്‍ സംഭരണത്തിനായി രാജ്യത്തെമ്പാടുമായി 28,000 വാക്സിന്‍ സ്റ്റോറേജ് സെന്ററുകളാണ് സജ്ജമാക്കുന്നത്. ഇവയുടെ വിവരങ്ങളും സ്റ്റോക്കും ഉള്‍പ്പെടെ കാര്യങ്ങളും ആപ്ലിക്കേഷനിലൂടെ അറിയാം.

അടുത്ത മൂന്നോ നാലോ മാസത്തിനുള്ളില്‍ കോവിഡ് വാക്സിന്‍ സജ്ജമാകുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ അറിയിച്ചിരുന്നു. 135 കോടി ജനങ്ങള്‍ക്ക് അത് ലഭ്യമാക്കുന്നതിനായി ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും മുന്‍ഗണന നിശ്ചയിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കും മുന്‍ഗണന നല്‍കും. പ്രായമായവര്‍ക്കും രോഗ സാധ്യതയുള്ളവര്‍ക്കുമാണ് അടുത്ത മുന്‍ഗണന. വാക്സിന്‍ വിതരണം സംബന്ധിച്ച വിശദമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിന്റെ രൂപരേഖ ചര്‍ച്ച ചെയ്യാന്‍ ഇ വാക്സിന്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുണ്ട്. 2021 നമുക്കെല്ലാവര്‍ക്കും മികച്ച വര്‍ഷമായിരിക്കണമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരുന്നു.


Next Story

Related Stories