TopTop
Begin typing your search above and press return to search.

കനയ്യ കുമാറിന് പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ താക്കീത്

കനയ്യ കുമാറിന് പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ താക്കീത്

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ താക്കീത് ചെയ്ത് പാര്‍ട്ടി ദേശീയ കൗണ്‍സില്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ് കനയ്യ കുമാര്‍. ഡിസംബറില്‍ പാട്നയിലെ പാര്‍ട്ടി ഓഫീസില്‍ കനയ്യയുടെ അനുയായികള്‍ ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്തതിന്റെ പേരിലാണ് കനയ്യ കുമാറിന് താക്കീത് നല്‍കിയത്.

ബഗുസരായി ജില്ലാ കൗണ്‍സില്‍ യോഗം മാറ്റിവച്ചതിന്റെ അറിയിപ്പു കനയ്യയ്ക്കു ലഭിച്ചില്ലെന്നു പറഞ്ഞാണ് ഇന്ദു ഭൂഷണിനെ പ്രാദേശീക നേതാക്കള്‍ മര്‍ദിച്ചത്. സിപിഐ ''കണ്‍ഫ്യൂഷന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ'' ആയി മാറിയെന്നതടക്കമുള്ള പ്രസ്താവനകളില്‍ കനയ്യ കുറെക്കൂടി ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇന്ദു ഭൂഷനെ മര്‍ദിച്ച സംഭവത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് കനയ്യ വ്യക്തമാക്കിയിരുന്നു. തന്റെ അനുയായികളുടെ നടപടിക്ക് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. മൂന്ന് അംഗങ്ങളൊഴികെ മറ്റെല്ലാവരും

കനയ്യക്കെതിരായ നടപടിയെ കൗണ്‍സില്‍ യോഗത്തില്‍ മൂന്നു പേരൊഴികെ എല്ലാവരും പിന്തുണച്ചതായി സിപിഐ തെലങ്കാന സംസ്ഥാന സെക്രട്ടറി വെങ്കട് റെഡ്ഡിയെ ഉദ്ധരിച്ചുകൊണ്ടുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ കനയ്യ കുമാര്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്നും റിപോര്‍ട്ടുകളുണ്ട്.


Next Story

Related Stories