Top

പ്രിയങ്കയുടെ സുരക്ഷാ വീഴ്ച സഭയിലുന്നയിച്ച് കെകെ രാഗേഷ്; സിപിഎം 120 ബിജെപിക്കാരെ കൊന്നെന്ന് അമിത് ഷായുടെ പ്രതിരോധം

പ്രിയങ്കയുടെ സുരക്ഷാ വീഴ്ച സഭയിലുന്നയിച്ച് കെകെ രാഗേഷ്; സിപിഎം 120 ബിജെപിക്കാരെ കൊന്നെന്ന് അമിത് ഷായുടെ പ്രതിരോധം

കഴിഞ്ഞദിവസം പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലേക്ക് അഞ്ചുപേർ യാതൊരു പരിശോധനകളും കൂടാതെ കയറിച്ചെന്ന സംഭവത്തെ രാജ്യസഭയില്‍ ചർച്ചാവിഷയമാക്കിയ സിപിഎം അംഗം കെകെ രാഗേഷിനെ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടത് കേരളത്തിൽ 120 ബിജെപി പ്രവർത്തകരെ സിപിഎമ്മുകാർ കൊല ചെയ്തെന്ന ആരോപണമുന്നയിച്ച്. ഗാന്ധി കുടുംബത്തിനെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ് രാഗേഷ് പറഞ്ഞപ്പോഴായിരുന്നു ഇത്. ബിജെപിയുടെ 120 പ്രവർത്തകരെ സിപിഎം വധിച്ചിട്ടുണ്ടെന്നും ഇക്കാരണത്താൽ തന്നെ തങ്ങൾക്കെതിരെ രാഷ്ട്രീയ പകപോക്കൽ ആരോപണമുന്നയിക്കാൻ രാഗേഷിന് കഴിയില്ലെന്നുമായിരുന്നു അമിത് ഷായുടെ വാദം. കോൺഗ്രസ് വരുമ്പോഴും സിപിഎം വരുമ്പോഴും ബിജെപി പ്രവർത്തകർ കൊല്ലപ്പെടുകയാണെന്ന് ഷാ ആരോപിച്ചു. ഇതോടെ ഇടതുപക്ഷ എംപിമാർ പ്രതിഷേധവുമായി എഴുന്നേറ്റു. കെകെ രാഗേഷ് സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി.

അമിത് ഷായുടെ വാക്കുകൾ സഭാ രേഖയിലുണ്ടാകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ഉറപ്പു നല്‍കിയതോടെയാണ് ഇടതുപക്ഷ എംപിമാർ വിൻവാങ്ങിയത്.

കഴിഞ്ഞദിവസം പ്രിയങ്ക ഗാന്ധിയുടെ വീട്ടിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. ഗാന്ധി കുടുംബാംഗങ്ങൾക്ക് നല്‍കി വന്നിരുന്ന എസ്‌പിജി സുരക്ഷ നീക്കം ചെയ്തതിനു ശേഷമാണ് ഈ സംഭവമുണ്ടായത്. അഞ്ച് പേരടങ്ങുന്ന ഒരു സംഘം കാറോടിച്ച് പ്രിയങ്കയുടെ വീട്ടിലേക്ക് ചെല്ലുകയായിരുന്നു. പ്രിയങ്ക വിളിച്ചു പറഞ്ഞപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരമറിയുന്നത്. രാഷ്ട്രപതിക്ക് നല്കുന്ന സുരക്ഷയാണ് സോണിയഗാന്ധിയുടെ കുടുംബത്തിന് ഇപ്പോഴുമുള്ളതെന്ന് ഇന്ന് സഭയിൽ വിശദീകരിച്ചു.

പ്രിയങ്കയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ ഗുരുതര വീഴ്ചയെ 'യാദൃശ്ചികം' എന്ന് നിസ്സാരമാക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട് സർക്കാർ. ഗാന്ധി കുടുംബത്തിന് എസ്‌പിജി സുരക്ഷ സ്റ്റാറ്റസ് സിംബലാണെന്ന് ആരോപിച്ചായിരുന്നു കേന്ദ്രം ഈ നീക്കം നടത്തിയത്.


Next Story

Related Stories