TopTop
Begin typing your search above and press return to search.

'പത്രങ്ങളെയും ചാനലുകളെയും വരുതിയിലാക്കിയതിനു പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം'; ഡിജിറ്റല്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ വകുപ്പിന് കീഴിലാക്കരുതെന്നും സിപിഎം

പത്രങ്ങളെയും ചാനലുകളെയും വരുതിയിലാക്കിയതിനു പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം; ഡിജിറ്റല്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ വകുപ്പിന് കീഴിലാക്കരുതെന്നും സിപിഎം

ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകളെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎം. പത്രങ്ങളെയും ചാനലുകളെയും തങ്ങളുടെ വരുതിക്ക് കൊണ്ടുവന്നതിനു ശേഷം ഇനി ഓണ്‍ലൈന്‍ മാധ്യമങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും ഒ ടി ടി (ഓവര്‍ ദി ടോപ് പ്ലാറ്റ്‌ഫോം) പ്ലാറ്റ്‌ഫോമുകളെയും വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലാക്കി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട് സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടെയുള്ള ഒടിടി സര്‍വീസുകളും ഇനി മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഓണ്‍ലൈന്‍ സിനിമകള്‍ക്കും, വാര്‍ത്ത പരിപാടികള്‍ക്കും സര്‍ക്കാരിന് താത്പര്യമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇനി മുതല്‍ വാര്‍ത്ത വിതരണ മന്ത്രാലയത്തിന് സാധിക്കും.

"നേരത്തെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇലക്‌ട്രോണിക് ടെക്നോളജിയുടെ കീഴിലായിരുന്നു ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഉണ്ടായിരുന്നത്. ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള നിയന്ത്രണങ്ങളും അവിടെ ഉണ്ടായിരുന്നു. അതാണ്‌ ഇപ്പോള്‍ വാര്‍ത്താ വിതരണ മന്ത്രാലയം ഏറ്റെടുത്തിരിക്കുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കമെന്ന് വ്യക്തമാണ്. പത്രങ്ങളെയും ദൃശ്യമാധ്യമങ്ങളെയും തങ്ങളുടെ വരുതിയില്‍ കൊണ്ട് വന്നതിനു ശേഷം ഇപ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനെ ഞങ്ങള്‍ പൂര്‍ണമായും എതിര്‍ക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും", സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

ഒടിടി പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ പോര്‍ട്ടുകളെയും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ മുന്‍പ് ഉയര്‍ന്നിരുന്നു. സുപ്രീം കോടതിയുടെ മുന്നില്‍ എത്തിയ ഇത്തരമൊരു പരാതിയില്‍ എന്ത് നടപടിയെടുക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി നോട്ടീസ് അയച്ച് ആരാഞ്ഞിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസമുണ്ടായ ഉത്തരവ് എന്നാണ് കരുതുന്നത്.


Next Story

Related Stories