Top

പട്ടികജാതി - പട്ടിക വർഗ സംവരണം: ക്രീമി ലെയറിനെ ഒഴിവാക്കിയ സുപ്രീം കോടതി വിധിയിലെ പുന:പരിശോധന ഹർജി ഏഴംഗ ബഞ്ചിന്

പട്ടികജാതി - പട്ടിക വർഗ സംവരണം: ക്രീമി ലെയറിനെ ഒഴിവാക്കിയ സുപ്രീം കോടതി വിധിയിലെ പുന:പരിശോധന ഹർജി ഏഴംഗ ബഞ്ചിന്

ക്രീമി ലെയറിനെ (സാമ്പത്തികമായ മുന്നോക്കം നിൽക്കുന്ന പിന്നോക്കസമുദായക്കാർ) പട്ടികജാതി - പട്ടികവർഗ സംവരണ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കിയ 2018ലെ സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജി പരിഗിക്കാൻ സുപ്രീം കോടതി സമ്മതിച്ചു. ഏഴംഗ ഭരണഘടനാ ബഞ്ച് ഇക്കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുക.

പട്ടികജാതി, പട്ടികവർഗ സമുദായങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ, തൊഴിൽ സംവരണാനുകൂല്യങ്ങൾക്ക് അർഹതയില്ല എന്നാണ് 2018ൽ അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധിച്ചത്. സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റങ്ങളുടെ കാര്യത്തിലും ക്രീമിലെയറിനെ ഒഴിവാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 2006ലെ വിധി വിശാല ബഞ്ചിന് വിടാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല. പട്ടികജാതി. പട്ടിക വർഗങ്ങളുടെ മതിയായ പ്രാതിനിധ്യത്തിൽ കുറവുണ്ടെങ്കിൽ മാത്രം അത് പരിഹരിച്ചാൽ മതി, സ്ഥാനക്കയറ്റങ്ങൾക്കായി ഈ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച വിവരശേഖരണം നടത്തേണ്ടതില്ലെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി പറഞ്ഞിരുന്നു.


Next Story

Related Stories