TopTop
Begin typing your search above and press return to search.

ഡൽഹിയിൽ മോദിയല്ല, കേജ്റിവാളാണ് താരം; ആം ആദ്മി പാർട്ടിക്ക് ആത്മവിശ്വാസം നൽകി സർവ്വെ ഫലം

ഡൽഹിയിൽ മോദിയല്ല, കേജ്റിവാളാണ് താരം; ആം ആദ്മി പാർട്ടിക്ക് ആത്മവിശ്വാസം നൽകി സർവ്വെ ഫലം

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടി ക്ക് ആത്മവിശ്വസം പകരുന്ന സര്‍വെ റിപ്പോര്‍ട്ട്. സിഎസ് ഡി എസ് നടത്തിയ സര്‍വെയിലാണ് മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷത്തിന് ശേഷവും ഡല്‍ഹി നിവാസികള്‍ക്ക് ഏറ്റവും പ്രിയങ്കരനായ രാഷ്ട്രീയ നേതാവ് അരവിന്ദ് കേജ്‌റിവാള്‍ തന്നെയാണെന്ന് തെളിഞ്ഞത്.

ആം ആദ്മി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ബഹുഭൂരിപക്ഷം ജനങ്ങളും തൃപ്തരാണ്. പത്തുപേരില്‍ ഒമ്പത് പേരും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് പ്രകടിപ്പിച്ച് സര്‍വെ ഫലം പുറത്തുവന്നത്. എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളിലും ബഹുഭുരിപക്ഷവും തൃപ്തരാണെന്നും സര്‍വെയില്‍ പറയുന്നു. സര്‍വെയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ടു പേരും കേജ്‌റിവാളിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. നാല് ശതമാനം ആളുകള്‍ മാത്രമാണ് കേജ്‌റിവാളിനെ ഇഷ്ടപെടാത്തത്. മോദിയുമായി താരതമ്യം ചെയ്യുമ്പോുഴും 42 ശതമാനം ആളുകള്‍ കേജ്‌റിവാളിനെ പിന്തുണച്ചപ്പോള്‍ 32ശതമാനം പേരാണ് മോദിയാണ് മികച്ചതെന്ന് പറഞ്ഞത്. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നാലില്‍ മൂന്ന് പേരും കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാകുമെന്ന് പറഞ്ഞു. മോദി സര്‍ക്കാറിനെ വോട്ടര്‍മാര്‍ പൊതുവില്‍ അംഗീകരിക്കുന്നുണ്ടെങ്കിലും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയൊടാണ് ജനങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ താല്‍പര്യമെന്നാണ് സര്‍വെ റിപ്പോര്ട്ട് സൂചിപ്പിക്കുന്നത്. 2298 പേരില്‍നിന്നാണ് സര്‍വെ നടത്തിയ്ത.ഡിസംബര്‍ ആദ്യ ആഴ്ചയാണ് ജനങ്ങളില്‍നിന്ന് ശേഖരിച്ചു കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 67 നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ആറ് വര്‍ഷം മുമ്പ് യുപിഎ ഭരണകാലത്ത് അണ്ണാ ഹസരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരത്തെ തുടര്‍ന്നാണ് കേജ്രിവാളിന്റ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി രൂപികരിക്കപ്പെട്ടത്.


Next Story

Related Stories