TopTop
Begin typing your search above and press return to search.

പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാര്‍ ദലിത് സാഹിത്യ അക്കാഡമി സ്ഥാപിച്ചു

പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാര്‍ ദലിത് സാഹിത്യ അക്കാഡമി സ്ഥാപിച്ചു

പശ്ചിമ ബംഗാളില്‍ ദലിത് സാഹിത്യ അക്കാഡമി സ്ഥാപിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദലിത് എഴുത്തുകാരന്‍ മനോരഞ്ജന്‍ ബ്യാപാരി ചെയർമാനാകും. ബംഗാളിലെ ദലിത് സാഹിത്യത്തേയും ദലിത് എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കാനായി 14 അംഗ കമ്മിറ്റിയുണ്ടാകും.

ബംഗാളി ഭാഷയില്‍ ദലിത് സാഹിത്യത്തിന്‌റെ സ്വാധീനം വ്യക്തമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. മറ്റ് പിന്നോക്ക വിഭാഗങ്ങളുടേയും സമുദായങ്ങളുടേയും പ്രതിനിധികള്‍ കമ്മിറ്റിയിലുണ്ടാകും. നൊമോശൂദ്ര, പൗദ്രാക്ഷത്രിയ, മാതുവ, ബാഗ്ദി, ബൗരി, ഡോം, മാജി എന്നീ സമുദായങ്ങളെ ഉള്‍ക്കൊള്ളിക്കും.

ദലിത് അക്കാഡമിയ്‌ക്കൊപ്പം ഹിന്ദി അക്കാഡമിയും മമത സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൃണമൂൽ മുൻ രാജ്യസഭാംഗം വിവേക് ഗുപ്തയാണ് ഹിന്ദി അക്കാഡമി ചെയർമാൻ. നേരത്തെ സ്ഥാപിച്ച ഹിന്ദി അക്കാഡമിയെ പുനസംഘടിപ്പിച്ചുകൊണ്ടാണ് പുതിയ ഹിന്ദി അക്കാഡമിക്ക് രൂപം നൽകിയിരിക്കുന്നത്. ഹിന്ദി അക്കാഡമിക്ക് 25 അംഗ കമ്മിറ്റിയുണ്ടാകും.

Next Story

Related Stories