TopTop
Begin typing your search above and press return to search.

കരിപ്പൂരിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ഡി വി സാഠെയുടെ മൃതദേഹം മുംബൈയിലെത്തിച്ചു, സംസ്കാരം ചൊവ്വാഴ്ച

കരിപ്പൂരിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ഡി വി സാഠെയുടെ മൃതദേഹം മുംബൈയിലെത്തിച്ചു, സംസ്കാരം ചൊവ്വാഴ്ച

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച (ഓഗസ്റ്റ് 7) തകർന്നുവീണ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറത്തിയ പൈലറ്റ് ക്യാപ്റ്റൻ ദീപക് വിക്രം സാഠെയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള എയർ ഇന്ത്യ ഓഫീസിൽ സാഠെയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് സാഠെയുടെ മൃതദേഹം മുംബൈയിലെത്തിച്ചത്. യുഎസ്സിലുള്ള മകൻ എത്താനുള്ളതിനാൽ ചൊവ്വാഴ്ചയായിരിക്കും അദ്ദേഹത്തിന്റെ സംസ്കാരം.

വെള്ളിയാഴ്ച രാത്രി 7.41ഓടെയാണ് ദുബായിൽ നിന്ന് വന്ന വിമാനം കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി താഴേയ്ക്ക് പതിച്ചത്. പൈലറ്റ് ആയ സാഠെയും കോ പൈലറ്റ് ആയ അഖിലേഷ് ശർമയും ഉടൻ മരിച്ചിരുന്നു. രണ്ട് പൈലറ്റുമാരടക്കമുള്ള ആറ് ജീവനക്കാരും 184 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുമാരടക്കം 18 പേർ മരിച്ചു. കനത്ത മഴയ്ക്കിടെ ആദ്യ ലാൻഡിംഗ് ശ്രമം പരാജയപ്പെട്ടിരുന്നു. മറ്റൊരു റൺവേയിൽ നടത്തിയ രണ്ടാമത്തെ ലാൻഡിംഗ് ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. വ്യോമസേനയിൽ പൈലറ്റ് ആയിരുന്ന ഡി വി സാഠെ സ്വയം വിരമിച്ചതിന് ശേഷം എയർ ഇന്ത്യയിൽ ജോയിൻ ചെയ്യുകയായിരുന്നു.


Next Story

Related Stories