TopTop
Begin typing your search above and press return to search.

പ്രിയ നരേന്ദ്രാ, താങ്കൾ ഇനിയും ജയിക്കട്ടെ - മോദിക്ക് ജർമ്മൻ ഭാഷയിൽ പിറന്നാൾ ആശംസയുമായി ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍, ആശംസിച്ച് പുടിൻ അടക്കമുള്ള നേതാക്കൾ

പ്രിയ നരേന്ദ്രാ, താങ്കൾ ഇനിയും ജയിക്കട്ടെ - മോദിക്ക് ജർമ്മൻ ഭാഷയിൽ പിറന്നാൾ ആശംസയുമായി ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍, ആശംസിച്ച് പുടിൻ അടക്കമുള്ള നേതാക്കൾ

പ്രിയപ്പെട്ട പ്രധാനമന്ത്രീ, പ്രിയപ്പെട്ട നരേന്ദ്രാ - 70ാം പിറന്നാള്‍ ദിനത്തില്‍ ഞാന്‍ താങ്കളെ ഊഷ്മളമായ അഭിനന്ദനം അറിയിക്കുന്നു. താങ്കളുടെ ക്രിയാത്മകവും വിശ്വസ്തവുമായ സഹകരണത്തിന് നന്ദി പറയാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷം ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ഇന്ത്യയ്ക്കും ജര്‍മ്മനിക്കും കഴിഞ്ഞു. കോവിഡ് കാലത്ത് നമുക്കിടയില്‍ സഹകരണം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. താങ്കള്‍ക്ക് തുടര്‍ന്നും രാഷ്ട്രീയവിജയമുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. മെർക്കലിന്റെ കത്ത് മോദി ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഇന്തോ-ജര്‍മ്മന്‍ ഇന്റര്‍ഗവണ്‍മെന്റല്‍ ചര്‍ച്ചകള്‍ക്കിടെ മോദിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ നല്ല അനുഭവമായിരുന്നുവെന്ന് മെര്‍ക്കല്‍ കത്തില്‍ പറയുന്നു.








പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദത്തെ താന്‍ വളരെയധികം വിലമതിക്കുന്നതായി റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമിര്‍ പുടിന്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യയെ സാമൂഹ്യ-സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക പുരോഗതിയിലേയ്ക്ക് മോദി നയിച്ചതായി പുടിന്‍ അഭിപ്രായപ്പെട്ടു.

താങ്കളുമായുള്ള സുഹൃദ് ബന്ധത്തെ ഞാന്‍ വിലമതിക്കുന്നു. താങ്കളുമായി നിര്‍മ്മാണാത്മകമായ ചര്‍ച്ച തുടരാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നമുക്ക് ഉഭയക്ഷി, അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാം. താങ്കള്‍ക്ക് ആയുരാരോഗ്യവും സന്തോഷവും എല്ലാ വിജയങ്ങളും ആശംസിക്കുന്നു - പുടിന്‍ പറഞ്ഞു.

ഇന്ത്യയുമായി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നതായി ഫിന്‍ലാന്റ് പ്രധാനമന്ത്രി സന്ന മാരിന്‍ പറഞ്ഞു. സ്വതന്ത്രവ്യാപാരം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സഹകരണം ശക്തമാക്കുമെന്ന് സന്ന മാരിന്‍ പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധം മോശമായിരിക്കുന്നതിനിടയിലും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി, മോദിക്ക് ജന്മിദനാശംസകള്‍ അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ മോദിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കെ പി ഒലി പറഞ്ഞു.




Next Story

Related Stories