TopTop

ഇന്ത്യയില്‍ കൊറോണ മരണം 16 ആയി, കേസുകള്‍ 694; സ്പെയിനിലെ മരണസംഖ്യ ചൈനയെ കടന്നു

ഇന്ത്യയില്‍ കൊറോണ മരണം 16 ആയി, കേസുകള്‍ 694; സ്പെയിനിലെ മരണസംഖ്യ ചൈനയെ കടന്നു

ഇന്ത്യയില്‍ കൊവിഡ് 19 (കൊറോണ വൈറസ്) മൂലമുള്ള മരണം 16 ആയി. 694 പേര്‍ക്കാണ് ഇതവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത് എന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ബുള്ളറ്റിന്‍ പറയുന്നു. 694ല്‍ 44 പേര്‍ വൈറസ് മുക്തി നേടി സുഖം പ്രാപിച്ചവരാണ്. ബാക്കി 650 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. മരണനിരക്ക് ഉയരുന്നതില്‍ അല്‍പ്പം കുറവ് വന്നിട്ടുണ്ടെന്നാണ് ആരോഗ്യ ജോയിന്റ് സെക്രട്ടറി പറഞ്ഞത്. എന്നാല്‍ ഇത് തുടക്കത്തിലെ ട്രെന്‍ഡ് ആണെന്നും ഇങ്ങനെത്തന്നെ പോകുമോ എന്ന് ഉറപ്പാക്കാറായിട്ടില്ലെന്നും അഗര്‍വാള്‍ പറഞ്ഞു.

ലോകത്താകെ മരണം 21,287 ആയി. ഇറ്റലിയില്‍ 7503 പേരും സ്‌പെയിനില്‍ 4089 പേരും ചൈനയില്‍ 3287 പേരുമാണ് മരിച്ചത്. ഇറാനില്‍ 2234 പേരും ഫ്രാന്‍സില്‍ 1331 പേരും യുഎസില്‍ 1037 പേരും മരിച്ചു. 1.7 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ജി 20 ഉച്ചകോടിയില്‍ വീഡിയോകോണ്‍ഫറന്‍സിംഗ് വഴി പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 നേതാക്കളുമായി കൊവിഡ് 19നുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു.


Next Story

Related Stories