TopTop
Begin typing your search above and press return to search.

മയക്കുമരുന്ന് കേസ്: ബോളിവുഡ് താരങ്ങള്‍ ഇന്ന് എന്‍സിബിക്ക് മുന്നില്‍, ദീപിക പദുക്കോണിൽനിന്ന് വിവരം ശേഖരിക്കുക ഡല്‍ഹി സംഘം

മയക്കുമരുന്ന് കേസ്: ബോളിവുഡ് താരങ്ങള്‍ ഇന്ന് എന്‍സിബിക്ക് മുന്നില്‍, ദീപിക പദുക്കോണിൽനിന്ന് വിവരം ശേഖരിക്കുക ഡല്‍ഹി സംഘം

ബോളീവുഡിനെ വിവാദത്തിലാഴ്ത്തിയ നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ഇന്ന് നിര്‍ണായക ചോദ്യം ചെയ്യലുകള്‍. പ്രമുഖ നടിമാരായ ദീപിക പദുക്കോണ്‍, സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയ പ്രമുഖ താരങ്ങളെയാണ് ഇന്ന് ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്. മൂവരോടും രാവിലെ പത്തരയോടെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ എത്താന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക എന്‍സിബി സംഘമായിരിക്കും നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുക എന്നാണ് വിവരം. മറ്റുള്ളവരെ മുംബൈയില്‍ നിന്നുള്ള സംഘവും ചോദ്യം ചെയ്യും. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്യാനായി നാര്‍ക്കോട്ടിക്സ് വിളിപ്പിച്ചിട്ടുണ്ട്. കരിഷ്മ പ്രകാശുമായി ദീപിക പദുക്കോണ്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക്സ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കരിഷ്മയ്ക്ക് സമന്‍സ് അയച്ചതിന് പിന്നാലെ ദീപികയ്ക്കും സമന്‍സ് നല്‍കുകയായിരുന്നു.

അതിനിടെ, നടി രാകുല്‍പ്രീത് സിങ്ങിനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നാലുമണിക്കൂറോളമയിരുന്നു പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിന് പുറമെ ദീപികയുടെ മാനേജർ കരീഷ്മ പ്രകാശിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ മുതാ അശോക് ജെയിന്‍ പറഞ്ഞു.

അതിനിടെ, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ വഴിക്കല്ലെന്ന പരാതിയുമായി നടന്റെ കുടുംബം രംഗത്തെത്തി. ബോളിവുഡിലെ മയക്കുമരുന്നു സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ മാധ്യമശ്രദ്ധ നേടാനാണു നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ശ്രമമെന്നാണ് കുടുംബം നിയോഗിച്ച അഭിഭാഷകന്‍ വികാസ് സിങിന്റെ ആരോപണം. എല്ലാ കാര്യങ്ങളിലേക്കും എത്താത്ത രീതിയിലാണു സുശാന്തിന്റെ മരണത്തിലെ അന്വേഷണം പോകുന്നതെന്ന് കുടുംബം കരുതുന്നതായും അഭിഭാഷകന്‍ വ്യക്തമാക്കി.


Next Story

Related Stories