TopTop
Begin typing your search above and press return to search.

ഉത്തരാഖണ്ഡ് ബിജെപി എംഎൽഎക്കെതിരെ പീഡന പരാതിയുമായി യുവതി, പുറത്തു പറയാതിരിക്കാൻ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു

ഉത്തരാഖണ്ഡ്  ബിജെപി എംഎൽഎക്കെതിരെ പീഡന പരാതിയുമായി യുവതി, പുറത്തു പറയാതിരിക്കാൻ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു

ഉത്തരാഖണ്ഡ് ബിജെപി എംഎൽഎയ്‌ക്കെതിരെ പീഡനപരാതിയുമായി യുവതി. ദ്വാരഹത് എംഎൽഎ മഹേഷ് നേഗിക്കെതിരെയാണ് അയല്‍ വാസിയായ യുവതി രംഗത്തെത്തിയത്. സംഭവം പുറത്ത് പറയാതിരിക്കാൻ എംഎൽഎയുടെ ഭാര്യ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും യുവതി ആരോപിച്ചു.

2016 നും 2018നും ഇടയിൽ നിരവധി തവണ എംഎൽഎ പീഡിപ്പിച്ചെന്നും മെയിൽ താൻ ജൻമം നൽകിയ കുട്ടിയുടെ പിതാവ് നേഗിയാണെന്നുമാണ് യുവതിയുടെ ആരോപണം. അമ്മയ്ക്ക് സുഖമില്ലാതിരുന്ന കാലത്താണ് എംഎൽഎയുമായി ബന്ധം ഉണ്ടാകുന്നതെന്നും പിന്നീട് മുസൂരി, നൈനിതാൽ, ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെല്ലാം എംഎൽഎക കൊണ്ടുപോയി എംഎൽഎ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി ആരോപിച്ചു. പരാതി വ്യാജമാണെന്നാണ് മഹേഷ് നേഗിയുടെയും പ്രതികരണം.

ആരോപണം തെളിയിക്കാൻ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കമെന്നും യുവതി ആവശ്യപ്പെടുന്നു. നെഹ്രു കോളനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് യുവതി ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം യുവതിക്കെതിരെ പരാതിയുമായി എംഎൽഎയുടെ ഭാര്യയും രംഗത്തെത്തി. യുവതി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും പണം തന്നില്ലെങ്കിൽ പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് എംഎഎൽയുടെ ഭാര്യയുടെ ആരോപണം.

യുവതിയുടെ പരാതി പുറത്ത് വന്നതോ വിഷയം രാഷ്ട്രീയ വിഷയമാക്കുകയാണ് കോൺഗ്രസ്. യുവതി ആവശ്യപ്പെട്ട പ്രകാരം കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന് കോൺഗ്രസ് നേതാവ് പ്രീതം സിംഗ് ആവശ്യപ്പെട്ടു.


Next Story

Related Stories