TopTop
Begin typing your search above and press return to search.

പൗരത്വ ബില്ലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം - ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ്

പൗരത്വ ബില്ലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം - ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ്

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് തെരുവിലിറങ്ങിയത്. വിദ്യാര്‍ത്ഥികളും പൊലീസും പരസ്പരം കല്ലെറിഞ്ഞു. പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. ക്യാമ്പസിന് പുറത്ത് ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ് വിദ്യാര്‍ത്ഥികളുടെ വഴി മുടക്കി. നൂറുകണക്കിന് ജാമിയ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പാര്‍ലമെന്റിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത് പൊലീസ് തടഞ്ഞിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 50 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നൂറുകണക്കിന് ജാമിയ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പാര്‍ലമെന്റിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത് പൊലീസ് തടഞ്ഞിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് ജാമിയ വിദ്യാര്‍ത്ഥി നേതാക്കള്‍ പറയുന്നു. ബദ്ലാപൂർ പൊലീസ് സ്റ്റേഷനിലേയ്ക്കാണ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ കൊണ്ടുപോയത്. സംഘർഷത്തെ തുടർന്ന് പട്ടേല്‍ ചൗക്ക്, ജന്‍പഥ് മെട്രോ സ്‌റ്റേഷനുകള്‍ ഡിഎംആര്‍സി അടച്ചിട്ടു.


Next Story

Related Stories