TopTop
Begin typing your search above and press return to search.

ഡല്‍ഹി തിരഞ്ഞെടുപ്പ്; ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളായി, കെജ്രിവാള്‍ ന്യൂഡല്‍ഹിയില്‍ തന്നെ , 15 സിറ്റിങ് എംഎല്‍എമാര്‍ പുറത്ത്

ഡല്‍ഹി തിരഞ്ഞെടുപ്പ്; ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളായി, കെജ്രിവാള്‍ ന്യൂഡല്‍ഹിയില്‍ തന്നെ , 15 സിറ്റിങ് എംഎല്‍എമാര്‍ പുറത്ത്

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം 46 സിറ്റിങ് എംഎല്‍എമാരെ നിലനിര്‍ത്തി ഡല്‍ഹി നിയമസഭാ തിര‍ഞ്ഞെടുപ്പിലേക്കുള്ള ആം ആദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ മത്സരിച്ച ന്യൂ ഡല്‍ഹി സീറ്റില്‍ തന്നെയാണ് അരവിന്ദ് കെജ്രിവാള്‍ ഇക്കുറിയും ജനവിധി തേടുക. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ച് മണ്ഡലത്തിലും പ്രമുഖ നേതാവ് ആദിഷി കല്‍ക്കാജി മണ്ഡലത്തിലും ജനവിധി തേടും.

15 സിറ്റിങ്ങ് എംഎല്‍മാരാണ് ഇത്തവണ പട്ടികയില്‍ നിന്ന് പുറത്ത് പോയിട്ടുള്ളത്. ചീഫ് വിപ് ജഗദീപ് സിങ്, ആദര്‍ശ് ശാസ്ത്രി എന്നിവരാണ് പുറത്ത് പോയ പ്രമുഖര്‍. അതേസമയം, ജാമിയ സംഘര്‍ഷത്തില്‍ ആരോപണം ഉയര്‍ന്ന അമാനുത്തുള്ള ഖാന്‍ ഓഖ്ലയില്‍ വീണ്ടും മത്സരിക്കുമ്ബോല്‍ വിവാദ എംഎല്‍എ സോമനാഥ് ഭാരതിയും പട്ടികയില്‍ സ്ഥാനം നിലനിര്‍ത്തി.

അതേസമയം, ഇത്തവണ എട്ട് സ്ത്രീകളാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ ആറ് സ്ത്രീകളായിരുന്നു ആം ആദ്മി പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. രണ്ട് പേര്‍ ഇത്തവണ അധികം ഉള്‍പ്പെടുന്നു.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. 14 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികക്ക് അന്തിമ രൂപമായിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി പട്ടികയും അടുത്ത ദിവസം തന്നെ വരുമെന്നാണ് സൂചന. 70-ല്‍ 67 സീറ്റുകള്‍ നേടിയാണ് 2015-ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ശേഷിച്ച മൂന്ന് സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 14 പേരടങ്ങുന്ന പട്ടികയ്ക്ക് കോണ്‍ഗ്രസ് അന്തിമരൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും പ്രഖ്യാപനങ്ങള്‍ നടത്തിയതിന് ശേഷം മാത്രമാടയിരിക്കും വിവരങ്ങള്‍ പുറത്ത് വിടുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വരും ദിവസങ്ങളില്‍ തന്നെ അവസാനം ബിജെപി പട്ടിക പുറത്ത് വരുമെന്നാണ് സൂചനകള്‍.

അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 1.46 കോടിയിലധികം വോട്ടര്‍മാരാണ് രാജ്യ തലസ്ഥാനത്തുള്ളത്. മൊത്തം 1,46,92,136 വോട്ടര്‍മാരില്‍ - 80,55,686 പുരുഷന്മാരും 66,35,635 സ്ത്രീകളുമാണ്. 815 ട്രാന്‍സ് ജെന്‍ഡേഴ്സും പട്ടികയിലുണ്ട്.


Next Story

Related Stories