TopTop

നിർഭയ കേസ്: മരണവാറന്റിന് സ്റ്റേ ഇല്ല; വധശിക്ഷ 22 ന് നടപ്പാക്കാനാവില്ലെന്ന് ഡൽഹി സർക്കാർ

നിർഭയ കേസ്: മരണവാറന്റിന് സ്റ്റേ ഇല്ല; വധശിക്ഷ 22 ന് നടപ്പാക്കാനാവില്ലെന്ന് ഡൽഹി സർക്കാർ

ഡൽഹി നിർഭയ കൂട്ട ബലാത്സംഗക്കേസിലെ മരണ വാറണ്ട് നടപ്പാക്കുന്നത് തടണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇക്കാര്യം വിചാരണ കോടതി മുമ്പാകെ ആവശ്യപ്പെടണമെന്ന് വ്യക്തമാക്കിയാണ് ആവശ്യം നിരാകരിച്ചത്. മുകേഷ് സിങ്ങിന് ഇനി സുപ്രീംകോടതിയെ സമീപിക്കാം.

അതേസമയം, നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ഈ മാസം 22ന് നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്ത നിലവില്‍ വന്നത്. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്‌ക്കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ദയാഹര്‍ജി തള്ളിയാല്‍ പതിന്നാലുദിവസത്തെ നോട്ടീസ് പിരീഡ് പ്രതികള്‍ക്ക് നല്‍കണം. രാഷ്ട്രപതി ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നീട്ടിവെക്കണമെന്നാണ് മുകേഷ് സിങിന്റെ അഭിഭാഷകൻ കോടതിയില്‍ ആവശ്യപ്പെട്ടത്. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ അവസരം നല്‍കണമെന്നും മുകേഷ് സിങ് കോടതില്‍ അവശ്യപ്പെട്ടു. .

അതിനിടെ, ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുണ്ടായ കാലതാമസത്തെ കോടതി ചോദ്യം ചെയ്തു. നിയമവ്യവസ്ഥയെ പ്രതികള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് വിമര്‍ശിച്ചായിരുന്നു കോടതി മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി തള്ളിയത്.

കേസിൽ സമർപ്പിക്കപ്പെട്ട ദയാഹർജി തള്ളണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ നല്‍കി. ദയാഹര്‍ജി തള്ളിയശേഷം 14 ദിവസം നല്‍ണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ദയാഹര്‍ജി ഇന്നുതന്നെ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് നോട്ടിസ് നല്‍കാന്‍ വൈകിയതില്‍ കോടതി പൊലീസിനെ വിമര്‍ശിച്ചു.


Next Story

Related Stories