TopTop
Begin typing your search above and press return to search.

ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള കയറുകൾ തയ്യാർ, ആരാച്ചാരെ തേടുന്നു

ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള കയറുകൾ തയ്യാർ, ആരാച്ചാരെ തേടുന്നു

ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തിഹാര്‍ ജയിലില്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ബിഹാറിലെ ബക്‌സര്‍ ജയിലില്‍ തയ്യാറാക്കിയ തൂക്കുകയറുകള്‍ ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വേണ്ടിയുള്ളതാണ് എന്നാണ് സൂചന. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്കുള്ള കയറും ഇവിടെ നിന്നാണ് എത്തിച്ചത്. തിഹാര്‍ ജയിലില്‍ ഡമ്മികളെ ഉപയോഗിച്ച് തൂക്കിലേറ്റലിന്റെ ട്രയല്‍ നടത്തിക്കഴിഞ്ഞു. സുപ്രീം കോടതി പ്രതികളിലൊരാളായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. അക്ഷയ് താക്കൂര്‍ എന്ന പ്രതി സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്. അക്ഷയ് താക്കൂറിനും വിനയ ശര്‍മയ്ക്കും പുറമെ മുകേഷ് സിംഗ്, പവൻ ഗുപ്ത എന്നിവരാണ് തിഹാർ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നത്.

2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ബസില്‍ വച്ച് 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു. യുവതിയേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയും ആക്രമിച്ചിരുന്നു. ഇരുവരേയും റോഡില്ർകേ അഞ്ച് പേര്‍ക്കാണ് അതിവേഗ കോടതി വധശിക്ഷ വിധിച്ചത്. ഇതില്‍ രാം സിംഗ് എന്ന പ്രതി ജയിലില്‍ തൂങ്ങിമരിച്ചിരുന്നു. മറ്റൊരാളെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമില്‍ മൂന്ന് വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്.

തിഹാറിലെ മൂന്നാം നമ്പര്‍ ജയിലിലാണ് തൂക്കിക്കൊലയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ആരാച്ചാര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാണ് എന്ന് ജയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. തിഹാറിന് സ്വന്തമായി ആരാച്ചാരില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആരാച്ചാരെ ആവശ്യമുള്ളപ്പോള്‍ കൊണ്ടുവരുകയാണ് ചെയ്യുന്നത്. വിനയ് ശര്‍മയുടേയും മുകേഷ് സിംഗിന്റേയും പവന്‍ ഗുപ്തയുടേയും പുനപരിശോധന ഹര്‍ജികള്‍ നേരത്തെ തള്ളിയിരുന്നു. ഹര്‍ജി തള്ളിയ ശേഷമാണ് വിനയ് ശര്‍മ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്.


Next Story

Related Stories