TopTop
Begin typing your search above and press return to search.

കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; ഡല്‍ഹിയില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 2000 രൂപ പിഴ

കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; ഡല്‍ഹിയില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 2000 രൂപ പിഴ

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 500 രൂപയില്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തി. ദേശീയ തലസ്ഥാനത്ത് ബുധനാഴ്ച പുതുതായി 7486 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാസ്‌ക് ധരിക്കുന്നതില്‍ പലരും അശ്രദ്ധരാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ദീപാവലി ആഘോഷവേളയില്‍ പലരും മാസ്‌ക് ധരിക്കുകയോ ഷോപ്പിംഗ് നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. ദീപാവലി ആഘോഷ ചടങ്ങുകളുടെ ഭാഗമായി വമ്പന്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചതിന് കെജ്‌രിവാളിനെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ കോവിഡ് നിരക്കുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. ഇന്നലെ 7486 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 131 പേര്‍ മരിക്കുകയും ആകെ മരണസംഖ്യ 7943 ആയി ഉയരുകയും ചെയ്തു. ആകെ രോഗം ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് ഇതുവരെ അഞ്ചു ലക്ഷം പിന്നിട്ടു.


Next Story

Related Stories