TopTop
Begin typing your search above and press return to search.

ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ച് മാറി, നാളെ കേൾക്കുക ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്; ഡല്‍ഹി കലാപത്തില്‍ മരണം 27

ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ച് മാറി, നാളെ കേൾക്കുക ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്; ഡല്‍ഹി കലാപത്തില്‍ മരണം 27

ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. ഇതുവരെ 18 എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തതായും 106 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അതേസമയം കലാപത്തിന് പ്രേരണ നല്‍കിയതായി ആരോപിക്കപ്പെടുന്ന ബിജെപി നേതാക്കളുടെ വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകള്‍ പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ട ജസ്റ്റിസ് എസ് മുരളീധറിൻ്റെ നടപടികൾ ഹൈക്കോടതി ബെഞ്ച് നാളെ ഹര്‍ജി കേള്‍ക്കില്ല. പകരം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രസംഗം നടത്തിയവര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാത്ത ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഇന്ന് ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ച് നടത്തിയത്. ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമായി ഇത് വാദപ്രതിവാദത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, അഭയ് വര്‍മ തുടങ്ങിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് പരിശോധിക്കാനാണ് ഹൈക്കോടതി ഇന്ന് ആവശ്യപ്പെട്ടത്. കേസ് അടിയന്തരമായി പരിഗണിക്കേണ്ട കാര്യമില്ലെന്നും നാളത്തേയ്ക്ക് ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടല്ലോ എന്നും സോളിസിറ്റർ ജനറൽ പറഞ്ഞിരുന്നു. അതേസമയം പൊലീസ് എഫ്ഐആർ ഇടാത്തത് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമല്ലേ എന്ന് ജസ്റ്റിസ് മുരളീധർ ചോദിച്ചു.

ഇതിനിടെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇന്ന് കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കെജ്രിവാൾ നേരത്തെ ആശുപത്രിയിൽ പരിക്കേറ്റവരെ കണ്ടിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിൽ പൊലീസിൻ്റെ മേൽനോട്ട ചുമതല ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവലിനെ ഏൽപ്പിച്ചിരുന്നു. സ്ഥിതിഗതികൾ തീർത്തും നിയന്ത്രണവിധേയമാണ് എന്നാണ് അജിത്ത് ഡോവൽ നേരത്തെ പറഞ്ഞത്. ഡൽഹിയിൽ പൊലീസ് വിന്യാസം കൂട്ടിയിട്ടുണ്ട്.


Next Story

Related Stories