TopTop
Begin typing your search above and press return to search.

മോദിക്കെതിരായ പരാമര്‍ശം - അപകീര്‍ത്തിക്കേസില്‍ ശശി തരൂരിനെതിരായ നടപടികള്‍ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു

മോദിക്കെതിരായ പരാമര്‍ശം - അപകീര്‍ത്തിക്കേസില്‍ ശശി തരൂരിനെതിരായ നടപടികള്‍ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ എടുത്ത അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരായ കേസ് നടപടികള്‍ ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രധാനമന്ത്രി മോദിയെ തേളിനോട് ഉപമിച്ച് ശശി തരൂര്‍ നടത്തിയ പ്രസ്താവനയാണ് അപകീര്‍ത്തി കേസിലേയ്ക്ക് നയിച്ചത്. ശിവലിംഗത്തിൽ കയറിയിരിക്കുന്ന തേൾ എന്നാണ് തരൂർ മോദിയെ വിശേഷിപ്പിച്ചത്. അപകീര്‍ത്തി കേസില്‍ തനിക്ക് ഹാജരാകാന്‍ സമന്‍സ് നല്‍കിയ വിചാരണ കോടതി ഉത്തരവിനെതിരെയാണ് ശശി തരൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. തേൾ പരാമർശം മതവികാരം വ്രണപ്പെടുത്തിയെന്ന, ഡല്‍ഹിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബറിന്‌റെ പരാതിയിലാണ് ശശി തരൂരിനെതിരെ അപകീര്‍ത്തി കേസെടുത്തത്. കേസ് ഇനി ഡിസംബര്‍ 9ന് കോടതി പരിഗണിക്കും.

2018ല്‍ ഫയല്‍ ചെയ്ത പരാതിയില്‍ 2019 ഏപ്രില്‍ 27നാണ് വിചാരണ കോടതി ശശി തരൂരിന് സമന്‍സ് അയച്ചത്. ആര്‍എസ്എസ് നേതാവ് മോദിയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചു എന്ന് പറഞ്ഞാണ് 2018ല്‍ ശശി തരൂര്‍ രംഗത്തെത്തിയത്. തനിക്കെതിരായ കേസ് തള്ളണമെന്ന് ശശി തരൂർ ആവശ്യപ്പെടുന്നു. ഐപിസി സെക്ഷനുകള്‍ 499, 500 പ്രകാരമാണ് കേസെടുത്തത്. 2018 ഒക്ടോബര്‍ 28ന് ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. തരൂരിന്‌റ പ്രസ്താവന ഹിന്ദുക്കളുടെ മൂര്‍ത്തിയേയും ബിജെപി പ്രവര്‍ത്തകരേയും നേതാക്കളേയും അനുഭാവികളേയും അപമാനിക്കുന്നതാണ് എന്ന് ആരോപിച്ചാണ് രാജീവ് ബജാജ് പരാതി നല്‍കിയത്. 2019 ജൂണില്‍ തരൂരിന് ഡല്‍ഹി കോടതി ജാമ്യമനുവദിച്ചിരുന്നു.


Next Story

Related Stories