TopTop
Begin typing your search above and press return to search.

ജാമിയ സംഘർഷം: ഹർജികൾ ഫെബ്രുവരി നാലിന് പരിഗണിക്കാമെന്ന് ഡൽഹി ഹൈക്കോടതി, പ്രതിഷേധിച്ച് അഭിഭാഷകർ

ജാമിയ സംഘർഷം: ഹർജികൾ ഫെബ്രുവരി നാലിന് പരിഗണിക്കാമെന്ന് ഡൽഹി ഹൈക്കോടതി, പ്രതിഷേധിച്ച് അഭിഭാഷകർ

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ഡൽഹി ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികള്‍ക്ക് നേര ഉണ്ടായ പോലീസ് നടപടിയിലും സംഘർഷത്തിലും കേന്ദ്ര സർക്കാറിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്ര സർക്കാറിന് പുറമെ ഡൽഹി പോലീസിനും കോടതി നോട്ടീസയച്ചു. എന്നാൽ എത്രയും പെട്ടന്ന് ഹര്‍ജികള്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരാകരിച്ചത് നാടകകീയ സംഭവങ്ങൾക്കും വഴിവച്ചു.

ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഫെബ്രുവരിയിൽ പരിഗണിക്കാമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ അഭിഭാഷകർ രംഗത്തെത്തുകയായിരുന്നു. തീരുമാനത്തിനെതിരെ 'ഷെയിം ഷെയിം' വിളിച്ച് അഭിഭാഷകര്‍ പ്രതിഷേധിച്ചു. എന്നാൽ ഫെബ്രുവരി നാലിന് ശേഷമെ ഹര്‍ജികള്‍ പരിഗണിക്കുവെന്ന് കോടതി നിലപാടെടുത്തു. അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ഇടക്കാല സംരക്ഷണം അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല.

ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് നടപടിക്കെതിരെ നിരവധി ഹര്‍ജികളാണ് കോടതിയിലെത്തിയത്. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി നേരിട്ടത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.


Next Story

Related Stories