TopTop
Begin typing your search above and press return to search.

കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിട്ടും 3000 ത്തോളം തബ്ലീഗ് പ്രവര്‍ത്തകരെ വിട്ടയയ്ക്കാതെ അധികൃതര്‍, കേന്ദ്രം മിണ്ടുന്നില്ലെന്ന് ഡല്‍ഹി

കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിട്ടും 3000 ത്തോളം തബ്ലീഗ് പ്രവര്‍ത്തകരെ വിട്ടയയ്ക്കാതെ അധികൃതര്‍, കേന്ദ്രം മിണ്ടുന്നില്ലെന്ന് ഡല്‍ഹി

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ നേരിടുന്ന തബ്ലീഗ് ജമാ അത്ത് പ്രവര്‍ത്തകര്‍ വിവേചനം നേരിടുന്നതായി പരാതി. കോവിഡ് 19 പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് തെളിഞ്ഞിട്ടും ഇവരെ വിട്ടയക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്നാണ് ആരോപണം. ഡല്‍ഹിയിലെ വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

കോവിഡ് ഇല്ലെന്ന് തെളിഞ്ഞ തബ്ലീഗ് പ്രവര്‍ത്തകരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് ഡല്‍ഹി ആരോഗ്യ വകുപ്പ് രണ്ട് തവണ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എഴുതിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 17നും മെയ് മൂന്നിനും എഴുതിയ കത്തുകള്‍ക്ക് പക്ഷെ കേന്ദ്രം മറുപടി നല്‍കിയിട്ടില്ല. ഇവര്‍ നെഗറ്റീവ് ആണെന്ന് മാത്രമല്ല, ഇവരുടെ ക്വാറന്റൈന്‍ ജീവിതം 28 ദിവസം പിന്നിടുകയും ചെയ്തു. മെയ് മൂന്നിന് മുമ്പ് ഇവരെ വിട്ടയക്കാതിരിക്കാന്‍ കാരണം ലോക്ഡൗണ്‍ ആണെന്നാണ് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറയുന്നത്. ഇനിയും അവരെ തടഞ്ഞുവെയ്ക്കുന്നത് ശരിയല്ലെന് അദ്ദേഹം പറഞ്ഞു. "പൊലീസിന് എന്തെങ്കിലും നടപടി എടുക്കണമെങ്കില്‍ അത് ചെയ്യണം. അല്ലെങ്കില്‍ അവരെ പറഞ്ഞുവിടണം", അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ നിസ്സാമുദ്ദീന്‍ മര്‍ക്കസില്‍ മാര്‍ച്ച് മാസത്തില്‍ നടന്ന തബ്ലീഗ് ജമാഅത്ത് യോഗത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തതാണ് രോഗ വ്യാപനത്തിന് കാരണമെന്ന് നിരവധി ആളുകള്‍ ആരോപിച്ചിരുന്നു. ഇതിനെ ഒരു മുസ്ലീം വിരുദ്ധ പ്രചാരണമാക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇവര്‍ക്കെതിരെ കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഇവരെ വിട്ടയക്കാൻ അപേക്ഷയുണ്ടായിട്ടുണ്ടെ് ഡല്‍ഹി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇക്കാര്യവും ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവരെ ക്വാറന്റൈനില്‍നിന്ന് വിട്ടയക്കാനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡല്‍ഹി സര്‍ക്കാര്‍ കത്തയച്ചത്. എന്നാല്‍ തബ്ലീഗ് പ്രവര്‍ത്തകരെ വിട്ടയക്കാന്‍ മാത്രം എന്തിനാണ് പ്രത്യേക നടപടി ക്രമങ്ങള്‍ എന്ന കാര്യം ഡല്‍ഹി സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ലഇപ്പോഴും ക്വാറന്റൈനില്‍ ഉള്ള 3013 പേരില്‍ 567 പേര്‍ വിദേശികളും 2446 പേര്‍ ഇന്ത്യക്കാരുമാണ്. ഇന്ത്യക്കാരില്‍ 191 പേര്‍ ഡല്‍ഹിയില്‍ തന്നെ ഉള്ളവരാണ്. 2346 പേരെയാണ് മാര്‍ച്ച് മാസത്തില്‍ നിസ്സാമുദ്ദീന്‍ മര്‍ക്കസില്‍നിന്ന് ഒഴിപ്പിച്ച് ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും മാറ്റിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെ ആളുകള്‍ കൂട്ടം ചേര്‍ന്നുവെന്നാണ് ഇവരുടെ പേരിലുള്ള ആരോപണം. എന്നാല്‍ വിദേശത്തുനിന്നടക്കം ആളുകള്‍ വരുന്ന കാര്യം അറിഞ്ഞിട്ടും ഡല്‍ഹി സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പോ കാര്യമായ മുന്നറിയിപ്പുകള്‍ നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. ഡല്‍ഹിയില്‍ പൂര്‍ണ നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പായിരുന്നു തബ്ലീഗ് സമ്മേളനം.


Next Story

Related Stories