TopTop
Begin typing your search above and press return to search.

ഡൽഹിയിൽ ഡീസലിന് 8.36 രൂപ കുറയുമെന്ന് കെജ്രിവാൾ, വാറ്റ് 16.75 ശതമാനമായി കുറയും

ഡൽഹിയിൽ ഡീസലിന് 8.36 രൂപ കുറയുമെന്ന് കെജ്രിവാൾ, വാറ്റ് 16.75 ശതമാനമായി കുറയും

ഡൽഹിയിൽ ഡീസൽ വില 8.36 രൂപയോളം കുറയുമെന്ന് മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാൾ. ഡീസലിന്റെ മൂല്യ വർദ്ധിത നികുതി (VAT-Value Added Tax) 16.75 ശതമാനം ആക്കി കുറക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണിത്. നേരത്തെ VAT കൂട്ടിയതിന് പിന്നാലെ ഡൽഹിയിൽ ആദ്യമായി ഡീസലിന്റെ വില പെട്രോളിനേക്കാൾ ഉയർന്നിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ നില തുടരുകയുമാണ്. രാജ്യത്ത് മറ്റൊരിടത്തും പെട്രോളിനേക്കാൾ വില ഡീസലിനില്ല. 30 ശതമാനം വാറ്റ് ആണ് ഡൽഹിയിൽ നിലവിൽ ഡീസലിന് ഈടാക്കുന്നത്. ഡീസലിന്റെ വില ലിറ്ററിന് 81.94 രൂപയും പെട്രോൾ വില ലിറ്ററിന് 80.43 രൂപയുമാണ് ഡൽഹിയിൽ. വ്യാപാരികളുടേയും വ്യവസായികളുടേയും ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് കെജ്രിവാൾ പറഞ്ഞു. ഇതോടെ ഡൽഹിയിൽ ഡീസൽ വില 73.64 രൂപയായി കുറയും. മുഖ്യമന്ത്രി കെജ്രിവാളിന്റെ അധ്യക്ഷതയിൽ ചേന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. എക്സൈസ് ഡ്യൂട്ടി, ഡീലർ കമ്മീഷൻ, വാറ്റ് എന്നിവയെല്ലാം കണക്കാക്കിയാണ് ഇന്ധനങ്ങളുടെ വിൽപ്പനവില നിശ്ചയിക്കുന്നത്. വാറ്റ് ഓരോ സംസ്ഥാനങ്ങളിലൂം വ്യത്യസ്തമായതിനാൽ വിലയും വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ഓരോ ദിവസത്തേയും അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ (ക്രൂഡ് ഓയിൽ) വിലയ്ക്കനുസരിച്ച് ഓരോ ദിവസവും വിലയിൽ മാറ്റം ആവശ്യമെങ്കിൽ അത് രാവിലെ ആറ് മണി മുതൽ പ്രാബല്യത്തിൽ കൊണ്ടുവരും. ഈ മൂന്ന് എണ്ണക്കമ്പനികളാണ് രാജ്യത്തെ ഇന്ധനം നിറയ്ക്കൽ സ്റ്റേഷനുകളിൽ ഭൂരിഭാഗവും നിയന്ത്രിക്കുന്നത്. കൊറോണ വൈറസ് വ്യാപനം മൂലം യാത്രകളിലുണ്ടായ കുറവ് എണ്ണ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബാരലിന് 44 ഡോളർ എന്ന നിലയിലാണ് നിലവിൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില. ബ്രെന്റ് ക്രൂഡ് ഓയിൽ വില 21 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ്, ബാരലിന് 15.98 ഡോളർ എന്ന നിലയിലായിരുന്നു ഏപ്രിലിൽ. ഇതിൽ നിന്ന് വില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വർഷം ഇതുവരെയും 33 ശതമാനം കുറഞ്ഞനിലയിലാണ്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Delhi Cabinet has decided to reduce VAT on diesel from 30% to 16.75%. This will reduce price if diesel in Delhi from Rs 82 to Rs 73.64 i.e. by Rs 8.36 per litre | LIVE <a href="https://t.co/UDKzuSQJI9">https://t.co/UDKzuSQJI9</a></p>— Arvind Kejriwal (@ArvindKejriwal) <a href="https://twitter.com/ArvindKejriwal/status/1288723225048788992?ref_src=twsrc%5Etfw">July 30, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories