TopTop
Begin typing your search above and press return to search.

പ്രത്യക്ഷ നികുതി വരുമാനത്തില്‍ വമ്പിച്ച ഇടിവെന്ന് സര്‍ക്കാര്‍; സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ടുകള്‍

പ്രത്യക്ഷ നികുതി വരുമാനത്തില്‍ വമ്പിച്ച ഇടിവെന്ന് സര്‍ക്കാര്‍; സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയുടെ പ്രത്യക്ഷ നികുതിപിരിവ് 3.5 ശതമാനത്തോളം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. 2019-2020 ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ നികുതിവരുമാനത്തിലാണ് വന്‍ ഇടിവ് സംഭവിച്ചത്. പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്. ഇതോടെ ബജറ്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ 3.5 ലക്ഷം കോടി രൂപയുടെ കമ്മിയാണ് വരാന്‍ പോകുന്നത്.

2019-20 ഏപ്രില്‍-ഫെബ്രുവരി കാലത്തെ ആകെ നികുതി വരുമാനം 8.13 ലക്ഷം കോടിയാണ്. മുന്‍വര്‍ഷത്തില്‍ ഇതേ കാലയളവില്‍ നികുതിവരുമാനം 8.43 ലക്ഷം കോടിയായിരുന്നെന്നും ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു.

നികുതിവരുമാനത്തിലുണ്ടായ ഈ വമ്പിച്ച ഇടിവ് രാജ്യത്തെ ഇടിഞ്ഞുകിടക്കുന്ന സാമ്പത്തിക വ്യവസ്ഥയെ ഇനിയും പ്രതിസന്ധിയിലാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സേവനമേഖലകളിലാകമാനം നികുതിവരുമാനത്തിലുള്ള ഈ കുറവ് ദോ,കരമായി ബാധിക്കും. പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ബജറ്റ് കണക്കുകൂട്ടലുകളില്‍ വരുത്തിയ പുതിയ നീക്കുപോക്കുകളോടു പോലും നീതി പുലര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ ഏറെ രൂക്ഷമായ സ്ഥിതിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ വാര്‍ത്ത വരുന്നത്. ആഭ്യന്തര വളര്‍ച്ചാനിരക്ക് കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 5 ശതമാനം വളർച്ചയാണ് സർക്കാർ പ്രവചിക്കുന്നത്. കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. ഡിമാൻഡും സ്വകാര്യ മേഖലയിലെ നിക്ഷേപവും തിരിച്ചടി നേരിട്ടിട്ടുണ്ട്. മൊത്ത ആഭ്യന്തര ഉത്പാദനം 2018-19 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനം വളർച്ചനിരക്ക് കൈവരിച്ചപ്പോൾ 2019-20 കാലഘട്ടത്തിൽ 5.0 ശതമാനം വളർച്ചമാത്രമായിരിക്കും കൈവരിക്കുകയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പറയുന്നു.


Next Story

Related Stories