ഡൊണാള്‍ഡ് ട്രംപിന് സ്വീകരണം നല്കി 'നമസ്തേ ട്രംപ്'. ആദരവിന് നന്ദിയെന്നും പ്രസംഗത്തില്‍ ട്രംപ്. നമസ്തേ പറഞ്ഞ് ആരംഭിച്ച ട്രംപിന്റെ പ്രസംഗത്തില്‍ നരേന്ദ്രേമോദിക്ക് വാനോളം പുകഴ്ചത്തല്. മോദിയുടെ നേതൃത്വത്തില്‍ ലഭിച്ച സ്വീകരണം മഹത്തായ അംഗീകാരം. എല്ലാവരും സ്നേഹിക്കുന്ന നോതാവെങ്കിലും മോദി കര്‍ക്കശക്കാരന്‍. മോദിയുടെ ജീവിതം എല്ലാവര്ക്കും മാതൃകയാക്കാവുന്നത്.
ഇന്ത്യ യുഎസ് ബന്ധം നീണാല്‍ വാഴട്ടെയെന്ന് മോദി.
സബര്‍മതി സന്ദര്‍ശിച്ച ശേഷം ട്രംപിന്റെ കുറിപ്പ്.
- ഉച്ചയ്ക്ക് 1.30 ന് മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കുന്ന നമസ്തേ ട്രംപ് പരിപാടിയില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ തിരിച്ചു.
- ഗാന്ധിയുടെ ഛായാ ചിത്രത്തില്‍ ഇരുവരും മാല ചാര്‍ത്തി
- സബര്‍മതി ആശ്രമത്തില്‍ രാഷ്ട്ര പിതാന് മഹാത്മാ ഗാന്ധിക്ക് ആദരം അര്‍പ്പിച്ച് യുഎസ് പ്രസിഡന്റും ഭാര്യും. ആശ്രമത്തിലെ ചര്‍ക്കയില്‍ ട്രംപ് നൂല് നൂറ്റു.
സന്ദര്‍ശക ഡയറിയില്‍ ട്രംപ് തന്റെ അനുഭവഭങ്ങളും കുറിച്ചു. ട്രംപിനെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്തും കാര്യങ്ങള്‍ വിശദീകരിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രോട്ടോക്കോള്‍ മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ നേരിട്ടെത്തി സ്വീകരിച്ചു.
- പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഹമ്മദാബാദിലെത്തി.
- 'ഭാരതത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണ്, കുറച്ചു മണിക്കൂറുകള്‍ക്കകം കാണാം' ഇന്ത്യാ സന്ദര്‍ശനം തുടങ്ങുന്നതിനു തൊട്ടുമുമ്ബായി ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യന്‍ സമയം രാവിലെ 11.40ന് ട്രംപ് അഹമ്മദാബാദില്‍ വിമാനമിറങ്ങാനിരിക്കെ മാര്‍ഗമധ്യേയാണ് ട്വീറ്റ്. അതേസമയം,
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദാബാദിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്ത് ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവരും ചേര്‍ന്ന് ട്രംപിനേയും പത്ന മെലനിയയേയും സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്രംപിന്റ മകള്‍ ഇവാങ്ക മരുമകന് ജെറഡ് കുഷ്നര്‍ അമേരിക്കന്‍ ഊര്‍ജ്ജ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരും ട്രംപിനൊപ്പം ഉണ്ട്.
വിമാനത്താവളത്തില്‍ നിന്നും 12.15-ന് സബര്‍മതി ആശ്രമസന്ദര്ശനമാണ് ട്രംപിന്റ ആദ്യപരിപാടി. തുടര്‍ന്ന് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന 'നമസ്തേ ട്രംപ്' പരിപാടിയില്‍ ഇരു നേതാക്കളും പങ്കെടുക്കും. നമസ്തേ ട്രംപ് പരിപാടിയില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും രാജ്യത്തിന്റെ സംസ്കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. രേകളത്തില് നിന്നുള്‍പ്പെടെയുള്ള കലാകാരന്മാര് അണിനിക്കും. പ്രധാനമന്ത്രി നല്കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. വൈകീട്ട് ഡല്‍ഹിയിലെത്തും.
ചൊവ്വാഴ്ചയാണ് സന്ദര്‍ശനത്തിന്റെ ഭാഗമായ നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍ നടക്കുക. രാവിലെ 11-നു മോദിയും ട്രംപും ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ വാണിജ്യം, ഊര്‍ജം, പ്രതിരോധം, ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പിന്നാലെ മേരിക്കന്‍ എംബസി സംഘടിപ്പിക്കുന്ന രണ്ടു ചടങ്ങുകളിലും രാഷ്ട്രപതി നല്കുന്ന അത്താഴവിരുന്നിലും പങ്കെടുത്ത ശേഷം രാത്രി 10-ന് യു.എസ്. പ്രസിഡന്റ് മടങ്ങും. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്ബാണ് ഈ സന്ദര്‍ശനമെന്നത് അമേരിക്കയുടെ ആഭ്യന്തരരാഷ്ടീയത്തിനും പ്രധാനമാണ്.