TopTop
Begin typing your search above and press return to search.

'പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം; പ്രചാരണം എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതിനും കാരണമുണ്ട്'

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം; പ്രചാരണം എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതിനും കാരണമുണ്ട്

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. 18 കഴിഞ്ഞവര്‍ക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തെരഞ്ഞെടുത്തു കൂടാ എന്നതിന് ഒരു കാരണവും കാണുന്നില്ല. പ്രചാരണം എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതിന് കാരണമുണ്ടെന്നും ജസ്റ്റിസ് റോഹിന്റന്‍ ഫാലിമാന്‍ നരിമാന്‍ അഭിപ്രായപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിയിലായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. നിര്‍ബന്ധിത മതപരിവര്‍ത്തനം, മന്ത്രവാദം തുടങ്ങിയവ നിരോധിക്കണം എന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി കോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ പ്രശസ്തിക്കുവേണ്ടി മാത്രമാണെന്നും കോടതി പറഞ്ഞു.

ഭീഷണി, പ്രലോഭനം, സമ്മാനങ്ങള്‍ എന്നിവയിലൂടെയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍, പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും മതം പ്രചരിപ്പിക്കാനുള്ള അവകാശവമുണ്ട്. പ്രചാരണം എന്ന വാക്ക് ഭരണഘടനയില്‍ പറയുന്നതിന് കൃത്യമായ കാരണമുണ്ടെന്നും ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി. പ്രശസ്തി ലക്ഷ്യംവെച്ചുള്ള ഹര്‍ജി മാത്രമാണിതെന്നും കോടതി നിരീക്ഷിച്ചു. കനത്ത പിഴ ചുമത്തുമെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് അശ്വനി ഉപാധ്യായ ഹര്‍ജി പിന്‍വലിച്ചത്.

സാമുഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന, പ്രത്യേകിച്ച് എസ്‌സി, എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരെയാണ് ഇത്തരത്തില്‍ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനം നടത്തുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനയുടെ 14, 21, 25 എന്നീ വകുപ്പുകളുടെ ലംഘനമാണ്. ദുര്‍മന്ത്രവാദം, അന്ധവിശ്വാസങ്ങളുടെ ഭാഗമായി നടത്തുന്ന ആഭിചാര ക്രിയകള്‍ എന്നിവ നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര, ആഭ്യന്തര, നിയമ മന്ത്രാലയങ്ങളെ സമീപിക്കുമെന്നാണ് അശ്വിനി ഉപാധ്യായയുടെ പ്രതികരണം.


Next Story

Related Stories