TopTop
Begin typing your search above and press return to search.

2-ഡിജി മരുന്ന് ഉല്‍പാദനം വര്‍ധിപ്പിക്കുന്നു; ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ച് ഡിആര്‍ഡിഒ

2-ഡിജി മരുന്ന് ഉല്‍പാദനം വര്‍ധിപ്പിക്കുന്നു; ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ച് ഡിആര്‍ഡിഒ

കോവിഡ് ചികിത്സക്കായി വികസിപ്പിച്ച 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ് (2-ഡിജി) മരുന്ന് വലിയതോതില്‍ ഉല്‍പാദിപ്പിക്കാന്‍ തയ്യാറെടുത്ത് പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ. വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണം മറ്റു സ്ഥാപനങ്ങളെ ഏല്‍പ്പിക്കാനാണ് നീക്കം. അതിനായി രാജ്യത്തുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍നിന്ന് ഡിആര്‍ഡിഒ താല്‍പര്യ പത്രം (എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്) ക്ഷണിച്ചു. ഈ മാസം 17ാം തീയതിക്കുള്ളില്‍ ഇ-മെയില്‍ വഴി കമ്പനികള്‍ താല്‍പര്യപത്രം അയക്കണമെന്നാണ് നിര്‍ദ്ദേശം.

വലിയ തോതില്‍ മരുന്ന് ഉല്‍പാദിപ്പിക്കുന്നതിന്റെ ഭാഗമായി 15 കമ്പനികള്‍ക്കായിരിക്കും അനുമതി നല്‍കുക. ലഭിക്കുന്ന അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ചശേഷമാകും കമ്പനികളെ തീരുമാനിക്കുക. പ്രതിമാസം 2000 കിലോഗ്രാം നിര്‍മാണ ശേഷിയും ചുരുങ്ങിയ സമയത്തിനുള്ളില്‍ മരുന്ന് വിപണിയിലേക്ക് എത്തിക്കാനും കമ്പനികള്‍ക്ക് സാധിക്കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിലക്ക് നേരിടുന്ന മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

ഡിആര്‍ഡിഒയുടെ ലബോറട്ടറിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് (ഇന്‍മാസ്), ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി ചേര്‍ന്നാണ് 2-ഡിജി മരുന്ന് വികസിപ്പിച്ചത്. വെള്ളത്തില്‍ അലിയിച്ച് കഴിക്കാവുന്ന പൊടി രൂപത്തിലുള്ള മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വേഗത്തില്‍ രോഗമുക്തി നല്‍കാനും ഓക്‌സിജന്‍ ആശ്രിതത്വം കുറയ്ക്കാനും മരുന്ന് സഹായകമാണെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.


Next Story

Related Stories