TopTop
Begin typing your search above and press return to search.

ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നത്; കോവിഷീല്‍ഡ് ഡോസുകളുടെ ഇടവേള കുറയ്ക്കുമോ? പ്രതികരിച്ച് കേന്ദ്രം

ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നത്; കോവിഷീല്‍ഡ് ഡോസുകളുടെ ഇടവേള കുറയ്ക്കുമോ? പ്രതികരിച്ച് കേന്ദ്രം

ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നതിനിടെ പ്രതികരിച്ച് കേന്ദ്രം. ഇക്കാര്യത്തില്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം തീരുമാനങ്ങള്‍ എടുക്കുമെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് മുക്തി നേടിയവര്‍ക്ക് വാക്‌സിന്‍ ആവശ്യമില്ലെന്നും അതിനാല്‍ വാക്‌സിനേഷന്‍ ഡ്രൈവില്‍ നിന്ന് പുറത്തുപോകാമെന്നും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നും എന്നാല്‍ നിലവിലെ വാക്‌സിനേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം മാറ്റുന്നതിനുള്ള ഏത് തീരുമാനവും പരിശോധിച്ചതിന് ശേഷമായിരിക്കുമെന്നും നിതി ആയോഗ് അംഗം (ആരോഗ്യം) വി കെ പോള്‍ പറഞ്ഞു.

ഇന്ത്യയില്‍, കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെ വര്‍ദ്ധിപ്പിച്ചിരുന്നു. കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് നല്‍കുന്ന പരിരക്ഷ വളരെക്കാലം നിലനില്‍ക്കുമെന്ന് അവകാശപ്പെടുന്ന അന്താരാഷ്ട്ര പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇടവേള വര്‍ദ്ധിപ്പിച്ചത്. അതേസമയം ഇംഗ്ലണ്ടിന്റെ ആരോഗ്യവിഭാഗത്തിന്റെ ഏറ്റവും പുതിയ പഠനത്തില്‍, വാക്‌സിന്‍ ആദ്യ ഡോസ് നല്‍കുന്ന സംരക്ഷണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കുറവായിരിക്കുമെന്ന് അവകാശപ്പെട്ടു. പഠനത്തിന്റെ അടിസ്ഥാനത്തില്‍ യുകെയില്‍ വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കാന്‍ നടപടികള്‍ ആരംഭിച്ചതായും റിപോര്‍ട്ട് പറയുന്നു.

അതേസമയം വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടുന്നത് ജനങ്ങളില്‍ കോവിഡ് ബാധിക്കാന്‍ ഇടയാക്കിയേക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ്‌ഡോ. ആന്റണി ഫൗചിയും അഭിപ്രായപ്പെട്ടു. എം.ആര്‍.എന്‍.എ വാക്‌സിനുകളായ ഫൈസറിനും മൊഡേണയ്ക്കുമുള്ള അനുയോജ്യമായ ഇടവേള യഥാക്രമം മൂന്നാഴ്ചയും നാലാഴ്ചയുമാണ്. വാക്‌സിന്‍ ഇടവേള നീട്ടുന്നത് പുതിയ ഏതെങ്കിലും കോവിഡ് വകഭേദങ്ങള്‍ പിടിപെടാന്‍ കാരണമാകുമെന്നും ഫൗചി ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. അതിവേഗം വ്യാപിക്കുന്ന ഡെല്‍റ്റ വകഭേദം ആശങ്കാജനകമാണ്. ഈ വകഭേദം സ്ഥീരികരിച്ച രാജ്യങ്ങളെല്ലാം പ്രതിരോധത്തിനായി വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും വാക്‌സിനേഷന്‍ കാര്യക്ഷമമാക്കണമെന്നും ഫൗചി വ്യക്തമാക്കി. വാക്‌സിന്‍ ഇടവേള വര്‍ധിപ്പിച്ച യുകെയില്‍ അക്കാലയളവില്‍ പലര്‍ക്കും കോവിഡ് ബാധിച്ചു. അതിനാല്‍ മുന്‍നിശ്ചയിച്ച ഇടവേളയില്‍ തന്നെ വാക്‌സിന്‍ കുത്തിവെപ്പ് നല്‍കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories