TopTop
Begin typing your search above and press return to search.

ബംഗാളിലും ബംഗ്ലാദേശിലും ആഞ്ഞടിച്ച് ബുള്‍ബുള്‍: എട്ട് മരണം

ബംഗാളിലും ബംഗ്ലാദേശിലും ആഞ്ഞടിച്ച് ബുള്‍ബുള്‍: എട്ട് മരണം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് കടന്ന ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ എട്ട് മരണം. 120 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് തീരത്തെത്തിയത്. നിലവില്‍ ബംഗ്ലാദേശിലൂടെ മുന്നോട്ട് പോകുന്ന ചുഴലിക്കാറ്റ് അതേസമയം വരും മണിക്കൂറുകളില്‍ ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരത്തെത്തിയത്.

ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഇതിനകം 25 ലക്ഷത്തോളം ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായാണ് വിവരം. പശ്ചിമബംഗാളിനെയും ഒഡീഷയെയും കൂടാതെ ഒഡീഷയിലും ബുള്‍ബുള്‍ കാര്യമായ നാശനഷ്ടം വിതച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ബംഗ്ലാദേശിലെയും ബംഗാളിലെയും വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ബംഗാളില്‍ മൂന്ന് പേര്‍ മരം വീണും ഒഡീഷയില്‍ ഒരാള്‍ മതിലിടിഞ്ഞ് വീണുമാണ് മരിച്ചത്. ബംഗ്ലാദേശിലെ നാല് മരണങ്ങളും മരം വീണ് തന്നെയായിരുന്നു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശിലെ നാലായിരത്തോളം വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞു. ഇതിലേറെയും മണ്ണ് കൊണ്ട് നിര്‍മ്മിച്ചതാണ്.

ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് പ്രവേശിച്ച കുല്‍നയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ശക്തമായ കാറ്റില്‍ വന്‍മരങ്ങള്‍ പലതും കടപുഴകി. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാട് മേഖലയായ സുന്ദര്‍ബന്‍ മേഖലയിലും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചുകിടക്കുന്ന സുന്ദര്‍ബന്‍ മേഖലയിലെ അപൂര്‍വ്വ സസ്യജന്തുജാലങ്ങളെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്. ബംഗാള്‍ കടുവകളുടെയും ഇറാവാഡി ഡോള്‍ഫിനുകളുടെയും സജീവ സാന്നിധ്യമുള്ള പ്രദേശമാണ് ഇത്.


Next Story

Related Stories