TopTop
Begin typing your search above and press return to search.

മധ്യപ്രദേശില്‍ എട്ട് ഭരണകക്ഷി എംഎല്‍എമാരെ ബിജെപി 'തട്ടിക്കൊണ്ടുപോയി', കമല്‍നാഥ് സര്‍ക്കാരിന് ഭീഷണി

മധ്യപ്രദേശില്‍ എട്ട് ഭരണകക്ഷി എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയി, കമല്‍നാഥ് സര്‍ക്കാരിന് ഭീഷണി

കര്‍ണാടകയ്ക്ക് ശേഷം മറ്റൊരു കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കം ശക്തമാക്കിയെന്ന് ആരോപണം . 15 വര്‍ഷത്തിന് ശേഷം ബിജെപിയില്‍നിന്ന് അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കമാണ് നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുന്നത്. എട്ട് ഭരണകക്ഷി എംഎല്‍എമാരെ ഹരിയാനയിലെ ഗുരുഗ്രാമിലെ ഹോട്ടലിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാരിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ് അവകാശപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങാണ് ബിജെപി ഭരണകക്ഷി എംഎല്‍എ മാരെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ചത്. പിന്നീട് മുഖ്യമന്ത്രി കമല്‍നാഥ് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ നാലും ബിഎസ്പി ഉള്‍പ്പെടെയുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നാല് എംഎല്‍എമാരുമാണ് ബിജെപി തട്ടികൊണ്ടുപോയി ഹരിയാനയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഗുരുഗ്രാമിലെ റിസോർട്ടിൽ ബലമായി തടവിൽ എംഎൽഎമാരെ താമസിപ്പിച്ചിരിക്കുകയാണെന്ന് മധ്യപ്രദേശ് ധനമന്ത്രി തരുൺ ബനോട്ട് ആരോപിച്ചു. അവിടെനിന്നുള്ള ഒരു എംഎൽഎയുടെ സന്ദേശം ലഭിച്ചതിനെ തുടർന്ന് രണ്ട് മന്ത്രിമാര്‍, ജയ് വര്‍ധന്‍ സിംങും ജീത്തു പട് വാരിയും ഗുരുഗ്രാമില്‍ അവരെ കാണാന്‍ ശ്രമിച്ചുവെങ്കിലും കടത്തി വിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഹരിയാനയില്‍ ബിജെപി സര്‍ക്കാരായത് കാരണം പൊലീസ് ആരെയും ആ റിസോര്‍ട്ടിലേക്ക് കടത്തിവിടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 15 വര്‍ഷത്തെ അഴിമതികള്‍ പുറത്തുവരുമെന്ന ഭീതിയാണ് ബിജെപിയ്ക്കുള്ളതെന്നും അതാണ് എംഎല്‍എമാരെ അടര്‍ത്തിമാറ്റാനുള്ള നീക്കത്തിന് പിന്നിലെന്നും കമല്‍നാഥ് ആരോപിച്ചു. ഒരുഎംഎല്‍എയ്ക്ക് 25 കോടി മുതല്‍ 35 കോടി വരെ രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി വാഗ്ദാനം ചെയ്ത പണം വാങ്ങിച്ചുകൊള്ളാനും കമല്‍നാഥ് കോണ്‍ഗ്രസ് എംഎല്‍എമാരോട് പറഞ്ഞു. 230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 എംഎല്‍എമാരാണുള്ളത്. ബിജെപിയ്ക്ക് 107 ഉം. നാല് സ്വതന്ത്രരടക്കം ഏഴ് അംഗങ്ങളുടെ പിന്തുണയും സര്‍ക്കാരുണ്ട്. ഇതില്‍ ഒരു എസ്പിയും രണ്ട് ബിഎസ്പിയുമാണ് ഉള്ളത്. കോണ്‍ഗ്രസിലെയും ബിജെപിയിലേയും ഓരോ അംഗങ്ങള്‍ മരിച്ചതിനെ തുടര്‍ന്ന് രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടുക്കുകയാണ് ദിഗ് വിജയ് സിംങ് കഴിഞ്ഞദിവസമാണ് ബിജെപി കോണ്‍ഗ്രസ് എംഎല്‍എ മാരെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആദ്യമായി ആരോപിച്ചത്. എന്നാല്‍ മുന്‍മുഖ്യമന്ത്രി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു ബിജെപിയുടെ വാദം. ബിഎസ്പി എംഎല്‍എ രാംഭായിയെ പ്രത്യേക വിമാനത്തില്‍ മുന്‍മന്ത്രി ഭൂപേന്ദ്ര സിംങ് കൊണ്ടുപോയതായി അദ്ദേഹം ഇന്നലെ വീണ്ടും ആരോപണം ഉന്നയിച്ചു. ഇക്കാര്യമാണ് കമല്‍നാഥ് പിന്നീട് സ്ഥിരികരിച്ചത്. വാഗ്ദാനം ചെയ്തതില്‍ അഞ്ച് കോടി ഇപ്പോഴും ബാക്കി തുക ഘടുക്കളായും നല്‍കാനാണ് ബിജെപിയുടെ വാഗ്ദാനമെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ കര്‍ണാടകയല്ല, മധ്യ പ്രദേശ് എന്നും അക്കാര്യം ബിജെപി നേതൃത്വം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. സ്വയം വില്‍ക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാനും മുന്‍ മന്ത്രി നരോത്തം മിശ്രയുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് 25 കോടിയും മന്ത്രിസ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ ബൈജ്‌നാഥ് കുശ് വാഹ നേരത്തെ ആരോപിച്ചിരുന്നു. കമല്‍നാഥ് സര്‍ക്കാര്‍ രൂപീകരിച്ചിട്ട് കഴിഞ്ഞ ഡിസംബറിലാണ് ഒരു വര്‍ഷം പൂര്‍ത്തിയായത്. 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് ശേഷമാണ് നേരിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.


Next Story

Related Stories