TopTop
Begin typing your search above and press return to search.

ഭൂരിപക്ഷം പതിനായിരം കടന്ന് വി കെ പ്രശാന്ത്; എറണാകുളത്ത് ടി ജെ വിനോദ് വിജയിച്ചു

ഭൂരിപക്ഷം പതിനായിരം കടന്ന് വി കെ പ്രശാന്ത്; എറണാകുളത്ത് ടി ജെ വിനോദ് വിജയിച്ചു

ത്രികോണ മല്‍സരം പ്രതീക്ഷിച്ച വട്ടിയൂർക്കാവിൽ ഭുരിപക്ഷം പതിനായിരം പിന്നിട്ട് എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത്. അതിനിടെ വോട്ടെണ്ണൽ പൂർത്തിയായ എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദ് വിജയിച്ചു.

വോട്ടെണ്ണൽ പാതി പിന്നിടുമ്പോൾ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍.ഡി.എഫിന്റെ അട്ടിമറി. അരൂരിൽ എൽഡിഎഫിനെ വെല്ലുവിളിച്ച് ഷാനിമോൾ ഉസ്മാനും മുന്നേരുന്നു. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദ് മുന്നേറ്റം തുടരുകയാണ്. മഞ്ചേശ്വരത്ത് മുസ്ലീം ലീഗ് സ്ഥാനാർത്ഥി കെ സി ഖമറുദ്ദീനും മുന്നേറുകയാണ്.

1. വട്ടിയൂര്‍ക്കാവ് വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 8360 വോട്ടുകള്‍ക്ക് മുന്നില്‍

2. കോന്നി കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 4649 വോട്ടിന് മുന്നില്‍

3. അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍(യുഡിഎഫ്) 2553 വോട്ടുകള്‍ക്കു മുന്നില്‍

4. എറണാകുളം . ടി ജെ വിനോദ്(യുഡിഎഫ്) 4257 വോട്ടുകള്‍ക്കുമുന്നില്‍

5. മഞ്ചേശ്വരം .എം സി ഖമറുദ്ദീന്‍(യുഡിഎഫ്) 6601 വോട്ടുകള്‍ക്കു മുന്നില്‍.

കോന്നിയിലും അട്ടിമറി?

വട്ടിയൂർക്കാവിൽ ലീഡ് 8360 കടന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി പ്രശാന്ത്. ഫോട്ടോ ഫിനിഷ് എന്ന എക്സറ്റ്പോൾ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടിയ വട്ടിയൂർക്കാവിലാണ് വി കെ പ്രശാന്ത് വൻ ലീഡ് സ്വന്തമാക്കി മുന്നേറുന്നത്. മുന്ന് പതിറ്റാണ്ടിന് ശേഷം കോന്നിയിലും എൽഡിഎഫ് സ്ഥാനാര്‍ത്ഥി വൻ മുന്നേറ്റം കാഴ്ചവയ്ക്കുകയാണ്. ആറാം റൗണ്ട് വോട്ടുകള്‍ എണ്ണുമ്പോഴാണ് വി കെ

പ്രശാന്തിന്റെ മുന്നേറ്റം.

കോന്നിയില്‍ വൻ ലീഡ് നേടി എൽഡിഎഫ് മുന്നേറ്റത്തിന് പിന്നിൽ സര്‍ക്കാരിന്‍റെ ഭരണനേട്ടത്തിനുള്ള അംഗീകാരമാണെന്ന് കെ യു ജനീഷ് കുമാര്‍. കോന്നിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യുഡിഎഫ് വര്‍ഷങ്ങളായി കൈവശം വച്ച കോന്നിയില്‍ അട്ടിമറി സാധ്യത ശക്തമാക്കി മുന്നേറുന്നതിനിടെയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.

നാലാം റൗണ്ട് പൂർത്തിയാകുമ്പോൾ സ്ഥാനാർഥികൾക്കു ലഭിച്ച വോട്ടുകൾ

വി.കെ. പ്രശാന്ത് - 19132

കെ. മോഹൻകുമാർ - 14219

എസ്. സുരേഷ് - 9146

നോട്ട - 263

എ. മോഹൻകുമാർ - 59

നാഗരാജ് ജി. - 38

സുരേഷ് എസ്. - 32

മുരുകൻ എ. - 27

മിത്രൻ ജി. - 12

കോന്നിയിലെ മുന്നേറ്റം സർക്കാറിനുള്ള അംഗീകാരം: കെ യു ജനീഷ് കുമാർ

മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളുടെയും വോട്ട് ലഭിച്ചെന്നും സ്ത്രീകളും ചെറുപ്പക്കാരും ഒപ്പം നിന്നുവെന്നും വട്ടിയൂർക്കാവിൻ മുന്നേറുന്ന എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് പ്രതികരിച്ചു. ഇരുവരുടെയും ലീഡ് 5000 പിന്നിട്ടു.

2016 നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായ വട്ടിയൂര്‍ക്കാവില്‍ വന്‍ മുന്നേറ്റവുമായി എല്‍‍ഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് മുന്നേറുമ്പോൾ പ്രതീക്ഷ കൈവിട്ട് യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാർ. പ്രചാരണത്തിലെ മുന്നേറ്റം എൽഡിഎഫിന് തുണയായെന്നാണ് മോഹൻകുമാറിന്റെ പ്രതികരണം.

എതിർ പാളയങ്ങളിൽ മുന്നേറം

വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ എതിർ പാളയങ്ങളിൽ മുന്നേറി വികെ പ്രശാന്ത്, ജനീഷ് കുമാർ ഷാനിമോൾ ഉസ്മാൻ എന്നിവർ. വട്ടിയൂർക്കാവിൽ ലീഡ് നില 2000 പിന്നിടുമ്പോൾ കോന്നിയിൽ 3000ത്തോട് അടുക്കുന്നു. അരൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ ക്രമാനുഗതമായി ഉയർത്തി കടുത്ത പോരാട്ടം കാഴ്ചവയ്ക്കുകയാണ്.

യുഡിഎഫ്-3, എൽഡിഎഫ് 2

വട്ടിയൂർക്കാവിൽ ക്രമമായി ലീഡുയർത്തി എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നാമത് എത്തിയ മണ്ഡലത്തിലാണ് വി കെ പ്രശാന്ത് മുന്നോറുന്നത്. യുഡിഎഫ് കേന്ദ്രങ്ങളിലും പ്രശാന്തിന് മുന്നേറ്റം. ലീഡ് നില 1300 ആയി ഉയര്‍ന്നു. ഇടത് സിറ്റിങ്ങ് സീറ്റായ അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ ലീഡുയർത്തുന്നു.

എറണാകുളത്ത് വോട്ട് ചോർച്ചയുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദ് ലീഡ് ചെയ്യുന്നു.

ലീഡ് നില-

വട്ടിയൂര്‍ക്കാവ്- എല്‍ഡിഎഫ് 1381

കോന്നി- എല്‍ഡിഎഫ് - 343

അരൂര്‍- യുഡിഎഫ് - 963

എറണാകുളം -യുഡിഎഫ്- 2117

മഞ്ചേശ്വരം- യുഡിഎഫ് - 2714

മഞ്ചേശ്വരത്ത് ലീഗ് മുന്നേറുന്നു

മഞ്ചേശ്വരത്ത് രണ്ട് റൗണ്ട് വോട്ടെണ്ണൽ പുർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി എംസി ഖമറുദ്ദീൻ മുന്നേറ്റം തുടരുന്നു. ലീഡ് നില 2500 പിന്നിട്ടു. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജനീഷ് കുമാർ മുന്നിട്ട് നിൽക്കുന്നു. 343 വോട്ടുകളുടെ ലീഡാണ് ജനീഷിന്, ഷാനിമോൾ ഉസ്മാൻ മുന്നേറ്റം തുടരുന്നു.

ലീഡ് നില 9 മണിവരെ-

വട്ടിയൂര്‍ക്കാവ്- എല്‍ഡിഎഫ് 651

കോന്നി യുഡിഎഫ് - 354

അരൂര്‍- യുഡിഎഫ് - 312

എറണാകുളം- യുഡിഎഫ്- 623

മഞ്ചേശ്വരം- യുഡിഎഫ് - 4364

കോന്നിയിൽ ഇഞ്ചോടിഞ്ച്

സിറ്റിങ്ങ് സീറ്റുകളിൽ പരസ്പരം മുന്നേറി എൽഡിഎഫും യുഡിഎഫും. അരൂരിൽ ചെറിയ ലീഡുമായി ഷാനിമോൾ ഉസ്മാൻ മുന്നേറുമ്പോൾ കോന്നിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു.

യുഡിഎഫ്-4, എൽഡിഎഫ്- 1

അരൂരിൽ ഷാനിമോൾ ഉസ്മാന് ലീഡ്. 300 വോട്ടുകളിലധികം നേടിയാണ് അരൂരിൽ ഷാനിമോൾ മുന്നേറുന്നു. അരൂർ മേഖകയിലെ വോട്ടുകളാണ് ഇവിടെ എണ്ണിയത്. വട്ടിയൂർക്കാവിൽ മാത്രമാണ് എൽഡിഎഫ് മുന്നേറ്റം. വി കെ പ്രശാന്തിന്റെ ലീഡ് 600 പിന്നിട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നിട്ട് നിന്ന മേഖലയിലാണ് എൽഡിഎഫ് മുന്നേറ്റം.

തപാൽ വോട്ട് വട്ടിയൂർക്കാവ്

വി.കെ. പ്രശാന്ത് - 35

കെ. മോഹൻകുമാർ - 17

എസ്. സുരേഷ് - 2

അസാധു - 1

കോന്നിയിൽ യുഡിഎഫ് മുന്നിൽ

കോന്നിയിലെ ആദ്യ സൂചനകൾ യുഡിഎഫ്. എറണാകുളത്ത് പോസ്റ്റൽ വോട്ടുകളിൽ എൻഡിഎ മുന്നിൽ. കോന്നിയിൽ സുരേന്ദ്രൻ മുന്നാമത്. മഞ്ചേശ്വരത്ത് എംസി കമറദ്ധീൻ മുന്നിൽ. ആദ്യ റൗണ്ട് എണ്ണിയപ്പോൾ ഖമറുദ്ദീന്റെ ലീഡ് 1100 വോട്ടുകൾ പിന്നിട്ടു.

മഞ്ചേശ്വരത്തെ വോട്ടെണ്ണലിൽ തർക്കം. ആദ്യ റൗണ്ട് വോട്ടെണ്ണലിൽ നിരീക്ഷകന്റെ ആവശ്യപ്രകാരം റീകൗണ്ടിങ്ങ് നടത്തുന്നു. രണ്ട് സർവീസ് വോട്ടുകള്‍ മാത്രമുള്ള മഞ്ചേശ്വരത്ത് ആദ്യ റൗണ്ടിൽ തന്നെ വോട്ടിങ്ങ് മെഷീൻ തന്നെയായിരുന്നു എണ്ണിത്തുടങ്ങിയത്.

വട്ടിയൂർക്കാവിലും അരൂരിലും എൽഡിഎഫ് മുന്നിൽ

പോസ്റ്റല്‍ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ അരുരിലും വട്ടിയൂർക്കാവിലും എൽഡിഎഫ് മുന്നിൽ. വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് 40 വോട്ടുകൾക്കും അരൂരിലും മനു സി പുളിക്കൽ 22 വോട്ടിനും ലീഡ് ചെയ്യുന്നു.

ഉപതെര‌‌ഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെയും വോട്ടുകൾ എണ്ണിത്തുടങ്ങി. എട്ടുമണിയോടെ സ്ട്രോങ്ങ് റൂമുകൾ തുറന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിന് പിന്നാലെ വോട്ടിങ്ങ് മെഷീനുകൾ എണ്ണിത്തുടങ്ങും. എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ എട്ടരയോടെ തന്നെ പുറത്ത് വരും. അഞ്ചിൽ എൽഡിഎഫിനും യുഡിഎഫിനും എൻഡിഎക്കുമെത്രയെന്നാണ് കേരളം കാത്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെയും ഫലം ഇന്ന് പുറത്ത് വരും. എന്നാൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് എൻസിപി സഖ്യം ബിജെപി-ശിവസേന സഖ്യത്തെ അട്ടിമറിക്കുമോ എന്നും, ഹരിയാന ബിജെപി നില നിർത്തുമോ എന്നും രാജ്യം ഉറ്റുനോക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലെ 51 നിയമസഭാമണ്ഡലങ്ങളിലേക്കും രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. 11 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിൽ ബി.ജെ.പി.ക്ക് തിരിച്ചടി ഉണ്ടാകുമോ എന്നും രാജ്യം ഉറ്റ് നോക്കുന്നു.

രാവിലെ എട്ടിന് തപാൽ വോട്ടുകൾ ഒരു ടേബിളിൽ എണ്ണിത്തുടങ്ങുന്നതോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമാവുക. പിന്നാലെ തന്നെ വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്ന് വോട്ടെണ്ണുന്ന 14 മേശകളിലേക്ക് മാറ്റും. കേരളത്തിൽ 12 റൗണ്ടുകളിലൂടെ വോട്ടെണ്ണൽ പൂർത്തിയാകും. ഒരു റൗണ്ടിൽ 14 മെഷീനുകളാണ് എണ്ണുക. ഓരോ മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണി ഫലം ഒത്തു നോക്കും. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ പ്രഖ്യാപിക്കും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനം. എന്നൽ അവസാന പുഞ്ചിരി ആർക്കെന്ന് ഉച്ചയോടെ തന്നെ വ്യക്തമാവും.
മഞ്ചേശ്വരം: ഗവ. എച്ച്.എസ്. പൈവളികെ നഗർ, എറണാകുളം: മഹാരാജാസ് കോളേജ്, അരൂർ: ചേർത്തല പള്ളിപ്പുറം എൻ.എസ്.എസ്. കോളേജ്, കോന്നി: എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂർക്കാവ്: പട്ടം സെയ്ൻറ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
എല്ലാ മണ്ഡലങ്ങളിലും ക്രമീകരണം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഓരോ മണ്ഡലത്തിലും ഓരോ കൗണ്ടിങ് സ്റ്റേഷനുകള്‍ വീതമുണ്ട്. ഓരോ റൗണ്ടിലും പത്തിലേറെ ബൂത്തുകള്‍ വീതം എണ്ണുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഓരോ പത്ത് മിനിറ്റിലും ലീഡ് നില മാറിക്കൊണ്ടിരിക്കും. രാഷ്ട്രീയത്തിന് അപ്പുറത്ത് സമുദായ സംഘനകളുടെ നിലപാട് ചർച്ച ചെയ്ത തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണ കേരളത്തിൽ കണ്ടത്. എൻഎസ്എസ്-എസ്എൻഡിപി-ഓർത്തോക്സ് സഭ എന്നിവയുടെ നിലപാടുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. കേരളത്തിലെ ഭാവി തിരഞ്ഞെടുപ്പ് ചർച്ചകളുടെ രീതിയുൾപ്പെടെ മാറുന്നെന്ന് സൂചന നൽകിയ തിരഞ്ഞെടുപ്പിന്റെ ഫലം ഏറെ നിർണായകമാണ്.
അതേസമയം, മഹാരാഷ്ട്രയിലും ഹരിയാണയിലും വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കുമ്പോള്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷയിൽ ബി.ജെ.പി നിൽക്കുമ്പോൾ നേരിയ സീറ്റിന്റെ മുൻതൂക്കത്തിൽ എങ്കിലും അട്ടിമറിയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പി. സഖ്യത്തിനാണ് എക്‌സിറ്റ് പോളുകളും സാധ്യത പ്രവചിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ -288 അംഗ നിയമ സഭയിൽ നിലവിലെ കക്ഷി നില അനുസരിച്ച് ബി.ജെ.പിക്ക് -122 സീറ്റുകളും സഖ്യ കക്ഷിയായ ശിവസേനയ്ക്ക് -63 സീറ്റുകളുമാണുള്ളത്. കോണ്‍ഗ്രസ് -42, എന്‍.സി.പി -41, സി.പി.എം -1, മറ്റുള്ളവര്‍ -19 എന്നിങ്ങനെയാണ് മറ്റ് കക്ഷി നിലകൾ. 90 സീറ്റുകളുള്ള ഹരിയാനയിൽ 47 അംഗങ്ങളുടെ പിന്തുണയോടെയാണ് ബി.ജെ.പി ഭരിക്കുന്നത്. ഐ.എന്‍.എല്‍.ഡി- 19, കോണ്‍ഗ്രസ് -15, മറ്റുള്ളവര്‍ -9 എന്നിങ്ങനെയാണ് സീറ്റ് നില.



Next Story

Related Stories