TopTop
Begin typing your search above and press return to search.

‌‌ജാര്‍ഖണ്ഡിലും ബിജെപിക്ക് തിരിച്ചടി? സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്, ചിത്രം തെളിഞ്ഞാൽ ഗവർണറെ കാണും

‌‌ജാര്‍ഖണ്ഡിലും ബിജെപിക്ക് തിരിച്ചടി? സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്, ചിത്രം തെളിഞ്ഞാൽ ഗവർണറെ കാണും

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സഖ്യം കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളിലേക്ക് മുന്നേറുമ്പോൾ സർക്കാർ രൂപീകരണചർച്ചകളും സജീവമാകുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മുന്നിൽ നിൽക്കുന്ന സാഹചര്യതിൽ ഫലം സംബന്ധിച്ച ചിത്രം വ്യക്തമാവുന്നതോടെ തന്നെ ഗവർണറ കാണാനൊരുങ്ങുകയാണ് മഹാസഖ്യം.

ആർ‌ജെഡി, ജെഎംഎം തുടങ്ങിയ കക്ഷികൾക്ക് പുറമെ ചെറുപാർട്ടികളുമായും കോൺഗ്രസ് ചർ‌ച്ചകൾ ആരംഭിച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആർപിഎൻ സിങിന് ഹൈക്കമാൻഡ് ഇത് സംബന്ധിച്ച നിർദേശം നൽകിയതായാണ് വിവരം. അതേസമയം, ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയൻ, ജെവിഎം പാര്‍ട്ടികളുമായി ചേർന്നു സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോർട്ട്.

എന്നാൽ, അന്തിമഫലം എന്താകുമെന്ന് പ്രവചനം സാധ്യമല്ലാത്ത രീതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്തു നിന്ന് പുറത്ത് വരുന്നത്. ഒരു ഘട്ടത്തിൽ കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയ മഹാസഖ്യത്തിന്റെ ലീഡ് നില കുറയുകയും ചെയ്യുന്നുണ്ട്. അവസാവന റിപ്പോർട്ടുകൾ പ്രകാരം ബിജെപി 31 സീറ്റുകളിൽ മുന്നേറുമ്പോൾ മഹാസഖ്യം 38 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

ലീഡ് മാത്രം പരിഗണിക്കുകയാണെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ചിലധികം സീറ്റുകളിൽ പിന്നിലാണ് ബിജെപി. കോണ്‍ഗ്രസ് എട്ട് സീറ്റുകള്‍ മുന്നിലും. എന്‍ഡിഎയില്‍ നിന്നും വിടുതല്‍ നേടി ഒറ്റയ്ക്ക് മത്സരിക്കുന്ന ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ 2 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. 10 ഇത് മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍‍ നാല് സീറ്റ് കൂടുതലാണ്. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച 4 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 78 ഫല സൂചനകൾ പുറത്ത് വരുമ്പോൾ ബിജെപി 29, ജെഎംഎം 23, കോൺഗ്രസ് 11, ആർജെഡി 5, ജെവിഎം (പി) 4, എജെഎസ്‌യു 2, ബിഎസ്‌പി 2 സിപിഐഎംഎൽ 1 സീറ്റിലും മുന്നേറുകതയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പേോള്‍ ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസ്-ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സഖ്യത്തിന് നേരിയ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകൾ വേണമെന്നിരിക്കെ സംഖ്യം 40 സീറ്റുകളിൽ മുന്നേറുകയാണ്. എറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന സൂചനകൾ കാണിക്കുന്ന ബിജെപി 31 സീറ്റുകളിൽ മുന്നേറുകയാണ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹേമന്ത് സോറനും ജംഷഡ്പൂര്‍ ഈസ്റ്റില്‍ നിലവിലെ മുഖ്യമന്ത്രി രഘുബര്‍ദാസും മുന്നിട്ട് നിൽക്കുകയാണ്. ജാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയിലും മുന്നിലാണ്. രണ്ട് സീറ്റുകളിൽ മുന്നിട്ട് മൽസിരിക്കുന്ന ഹേമന്ത് സോറൻ ഒരു സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്.

അഞ്ച് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 81 സീറ്റുകളുണ്ട്. എന്‍ഡിഎക്ക് എതിരാളിയായി ഉണ്ടായിരുന്നത് കോൺഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, രാഷ്ട്രീയ ജനതാദൾ എന്നീ കക്ഷികളടങ്ങിയ മഹാസഖ്യമാണ്. എക്സിറ്റ് പോളുകള്‍ മഹാസഖ്യത്തിന് അനുകൂലമാണ്.

സാമ്പത്തികപ്രതിസന്ധി, ആദിവാസികളുടെ പ്രക്ഷോഭം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ജാര്‍ഖണ്ഡ‍ില്‍ വോട്ടെടുപ്പ് സമയത്ത് ഉയര്‍ന്നു വന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ ഇത്തവണ എന്‍ഡിഎയിലില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുകള്‍ എന്‍ഡിഎയുടെ വിജയത്തിന് നിര്‍ണായകമായിരുന്നു. ഇത്തവണ സംഘടന ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഗോത്രവര്‍ഗക്കാരനല്ലാത്ത മുഖ്യമന്ത്രി രഘുബര്‍ദാസിനെ മുൻനിർത്തിയാണ് ഇത്തവണയും ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങിയത്.

ജെ.എം.എം, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി സഖ്യത്തിന്റെ നേതാവ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഹേമന്ത് സോറനാണ്. ഇദ്ദേഹം ഗോത്രവര്‍ഗക്കാരനാണ് എന്നതും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രഘുബര്‍ദാസ് ഗോത്രവര്‍ഗക്കാരനല്ല എന്നതും ഗോത്രവര്‍‌ഗ വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനത്ത് ഗതിവിഗതികളെ നിര്‍ണയിക്കാനിടയുണ്ട്.

അതെസമയം, വോട്ടിങ് മെഷീന്‍ തിരിമറി നടക്കാനുള്ള സാധ്യതയെക്കുറിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ആശങ്കപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ ശനിയാഴ്ച ഈ വിഷയമുന്നയിച്ച് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കെഎന്‍ ഝായെ പോയിക്കണ്ടിരുന്നു. വോട്ടുകള്‍ എണ്ണിത്തീരുംവരെ വോട്ടിങ് മെഷീനുകള്‍ക്കുമേല്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായാണ് അറിയുന്നത്.


Next Story

Related Stories