TopTop
Begin typing your search above and press return to search.

ബിഹാർ തിരഞ്ഞെടുപ്പിന് മുമ്പായി വിറ്റത് 282 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ

ബിഹാർ തിരഞ്ഞെടുപ്പിന് മുമ്പായി വിറ്റത് 282 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി ഒക്ടോബറില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) വിറ്റത് 282 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. 2018ല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ നിലവില്‍ വന്നത് മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഫണ്ട് ഇതോടെ 6493 കോടി രൂപയായി. ഒരു കോടി രൂപ വീതം വിലയുള്ള 279 ബോണ്ടുകള്‍ എസ് ബി ഐ വിറ്റു. 10 ലക്ഷത്തിന്റെ 32 ബോണ്ടുകളും ഒക്ടോബര്‍ 19 മുതല്‍ 28 വരെ വിറ്റു. ദ ഇന്ത്യന്‍ എക്‌സ്പ്രസ് വിവരാവകാശപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്ക് എസ് ബി ഐ നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

എസ്ബിഐയുടെ മുംബയ് മെയിന്‍ ബ്രാഞ്ച് 130 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റു. ന്യൂഡല്‍ഹി ബ്രാഞ്ച് വിറ്റത് 11.99 കോടി രൂപയുടെ ബോണ്ടുകള്‍ പാറ്റ്‌ന ബ്രാഞ്ച് 80 ലക്ഷത്തിന്റെ ബോണ്ടുകളാണ് വിറ്റത്. ഭുവവനേശ്വര്‍ ബ്രാഞ്ച് 67 കോടി, ചെന്നൈ 80 കോടി, ഹൈദരാബാദ് 90 കോടി എന്നിങ്ങനെയാണ് വിവിധ എസ്ബിഐ ബ്രാഞ്ചുകള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റത്.

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നവർ ആരെന്ന് ഇലക്ടറൽ ബോണ്ടുകൾ രഹസ്യമാക്കി വയ്ക്കും. ഇഷ്യു ചെയ്ത് 15 ദിവസത്തേയ്ക്കാണ് ഇവയുടെ കാലാവധി. ബോണ്ടുകൾ ബാങ്കുകളിൽ നിന്ന് വാങ്ങി, വ്യക്തികൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ നൽകാം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റ (റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട്) സെക്ഷൻ 29 എ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയ പാർട്ടികൾക്കേ ഇലക്ടറൽ ബോണ്ട് വാങ്ങാൻ കഴിയൂ. തിരഞ്ഞെടുപ്പിൽ ഒരു ശതമാനത്തിൽ കുറയാത്ത വോട്ട് നേടുകയും വേണം. 2017ൽ പാസാക്കിയ ഫിനാൻസ് ആക്ട് പ്രകാരമാണ് ഇലക്ടറൽ ബോണ്ടുകൾക്ക് നിയമസാധുത ലഭിച്ചത്.

2018ല്‍ 1056.73 കോടി രൂപയും 2019ല്‍ 5071.99 കോടി രൂപയും 2020ല്‍ 363.96 കോടി രൂപയുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭാവനയായി ലഭിച്ചതെന്ന് എസ് ബി ഐ പറയുന്നു. മുംബൈയിലെ ബിസിനസ്സുകാരാണ് ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇലക്ടറല്‍ ബോണ്ടുകളിലൂടെയുള്ള സ്രോതസ്സ് വെളിപ്പെടുത്താതെയുള്ള ഫണ്ടിംഗ് ഇന്ത്യന്‍ ജനാധിപത്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഇല്ക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കണം എന്ന ആവശ്യവുമായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന എന്‍ജിഒ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2019 മാർച്ചിലും നവംബറിലും എഡിആർ ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.


Next Story

Related Stories