TopTop
Begin typing your search above and press return to search.

ഹിമാചൽപ്രദേശിൽ ഒരു ഗ്രാമത്തിൽ ഒരാളൊഴികെ എല്ലാവർക്കും കോവിഡ് പോസിറ്റീവ്

ഹിമാചൽപ്രദേശിൽ ഒരു ഗ്രാമത്തിൽ ഒരാളൊഴികെ എല്ലാവർക്കും കോവിഡ് പോസിറ്റീവ്

ഹിമാചല്‍പ്രദേശിലെ ലാഹോള്‍ ആന്‍ഡ് സ്പിറ്റി ജില്ലയിലെ തൊറാങ് ഗ്രാമത്തില്‍ ഒരാളൊഴികെ ബാക്കിയെല്ലാവര്‍ക്കും കോവിഡ് പോസിറ്റീവ്. 52കാരനായ ഭൂഷണ്‍ താക്കൂറിന്റെ മാത്രം പരിശോധനാഫലം നെഗറ്റീവ് ആയി. ഭൂഷൺ താക്കൂറിന്റെ വീട്ടിൽ അഞ്ച് പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നാണിത്. ജില്ലയിൽ 856 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. തൊറാങ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ഒരു മതപരിപാടിയില്‍ നിന്നാണ് കോവിഡ് വ്യാപനമുണ്ടായതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് സമൂഹവ്യാപനത്തിനിടയാക്കി എന്നാണ് ആരോപണം. സമീപ പ്രദേശങ്ങളിലേയ്ക്കും ഇതിനെ തുടര്‍ന്ന് കോവിഡ് വ്യാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

റോഹ്താങ് ടണലിന് സമീപമുള്ള തെലിങ് നുലായിലേയ്ക്കുള്ള ടൂറിസ്റ്റ് സഞ്ചാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. റോഹ്താങ് ടണലിനപ്പുറമുള്ള ലാഹോൾ ഗ്രാമങ്ങളിൽ പലതും കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇവിടേയ്ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മണാലി - ലേ ഹൈവേയ്ക്ക് സമീപമുള്ള തൊറാങ് ഗ്രാമത്തില്‍ 42 പേര്‍ മാത്രമാണ് ഇപ്പോള്‍. ബാക്കിയുള്ളവര്‍ ശീതകാലത്ത് കുളുവിലേയ്ക്ക് മാറിത്താമസിച്ചിരിക്കുകയാണ്.


Next Story

Related Stories