TopTop
Begin typing your search above and press return to search.

നരേന്ദ്ര മോദിക്ക് വിമർശനം, ബ്രിട്ടീഷ് കൊമേഡിയന്‍ ജോണ്‍ ഒലിവറുടെ ഷോ ഹോട്ട്സ്റ്റാർ ഇന്ത്യയിൽ വിലക്കി

നരേന്ദ്ര മോദിക്ക് വിമർശനം, ബ്രിട്ടീഷ് കൊമേഡിയന്‍ ജോണ്‍ ഒലിവറുടെ ഷോ ഹോട്ട്സ്റ്റാർ ഇന്ത്യയിൽ വിലക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ബ്രിട്ടീഷ് കൊമേഡിയന്‍ ജോണ്‍ ഒലിവറിന്റെ ഷോയുടെ എപ്പിസോഡ് ഇന്ത്യയിൽ വിലക്കി ഹോട്ട് സ്റ്റാർ. രാജ്യത്ത് എല്ലാ ചൊവ്വാഴ്ചയും രാവിലെ 6 മണിക്ക് സംപ്രേഷണം ചെയ്യുന്ന എമ്മി എമ്മി പുരസ്കാരം നേടിയ 'ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോൺ ഒലിവറുമായി' എന്ന പരിപാടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തെകുറിച്ച് നടത്തിയ വിശകലനം ഉൾപ്പെട്ട എപ്പിസോഡാണ് വാൾട്ട് ഡിസ്നിയുടെ ഉടമസ്ഥതയിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഹോട്ട്സ്റ്റാർ തടഞ്ഞത്. ഫെബ്രുവരി 25 ലോഗിൻ ചെയ്തവർക്ക് പഴയ എപ്പിസോഡുകൾ മാത്രമേ കണാൻ കഴിയൂ എന്ന് ദി പ്രിൻ‌ന്റ് റിപ്പോർട്ട് ചെയ്യുന്നു.

എപ്പിസോസ് നീക്കം ചെയ്ത സംഭവത്തിൽ പ്രതികരിക്കാൻ ഹോട്ട്‌സ്റ്റാർ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ വിഷയത്തിൽ ഇന്ത്യൻ സർക്കാർ ഇടപെട്ടിട്ടില്ലെന്ന് വാർത്താ വിനിമയ മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ലോകത്തെ പ്രമുഖ മൾട്ടിനാഷണൽ കമ്പനികൾ പ്രമുഖരായ രാഷ്ട്ര നേതാക്കളെ പിണക്കാതിരിക്കാൻ ശ്രദ്ധിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജോണ്‍ ഒലിവറിന്റെ ഷോയ്ക്കുള്ള വിലക്കെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

താജ്മഹല്‍ സ്‌നേഹത്തിന്റേയും പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുപ്പിന്റേയും പ്രതീകമാണെന്നായിരുന്നു എന്ന് ബ്രിട്ടീഷ് കൊമേഡിയന്‍ ജോണ്‍ ഒലിവറുടെ പ്രതികരണം. ജോണ്‍ ഒലിവറിന്റെ വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ട്രെന്‍ഡിംഗും വൈറലുമായി മാറിയിരുന്നു. എച്ച്ബിഒയിലെ ലാസ്റ്റ് വീക്ക് ടുനൈറ്റ് എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലാണ് ജോണ്‍ ഒലിവര്‍ മോദിയെ കടന്നാക്രമിച്ചത്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് 18 മിനുട്ട് ദൈര്‍ഘ്യമുള്ള എക്‌സ്‌പ്ലെയിനര്‍ ജോണ്‍ ഒലിവര്‍ അവതരിപ്പിച്ചു. സിഎഎയേയും എന്‍ആര്‍സിയേയും കുറിച്ച് ജോണ്‍ ഒലിവര്‍ വിശദീകരിച്ചു.

"ലോകത്തെയും യുഎസ് പ്രസിഡന്റിനെയും മോദി മോഹിപ്പിച്ചിരിക്കാം, എന്നാൽ ഇന്ത്യയിൽ അദ്ദേഹം വിവാദ നേതാവാണ്. കാരണം മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നത് അദ്ദേഹത്തിന്റെ സർക്കാർ തുടരുകയാണ്," എപ്പിസോഡിൽ ഒലിവർ പറഞ്ഞു. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വലിയ തോതിൽ തിരിച്ചടി സ‍ൃഷ്ടിക്കുന്നുണ്ടെന്നും ഒലിവർ പറയുന്നുണ്ട്. ഹോട്ട്സ്റ്റാർ‌ വിലക്കിയ വീഡിയോ പക്ഷേ യുടൂബിൽ ലഭ്യമാണ്.

വിവാദ വിഷയങ്ങള്‍ പരാമർശിക്കുന്ന പരിപാടികൾ ഇത്തരത്തിൽ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യപ്പെടുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ വർഷം സിബിഎസ് ഷോ 'മാഡം സെക്രട്ടറി'യുടെ എപ്പിസോഡ് ഇന്ത്യയിലെ സ്ട്രീമിംഗ് സേവനത്തിൽ നിന്ന് ആമസോൺ ഡോട്ട് കോം നീക്കം ചെയ്തിരുന്നു. ഹിന്ദു ദേശീയതയെയും ഹിന്ദു തീവ്രവാദികളെയും കുറിച്ചുള്ള പരിപാടിയാണ് വിലക്കിയതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.


Next Story

Related Stories