TopTop

ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍

ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍

ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍. വിദേശ നയതന്ത്ര പ്രതിനിധികളുടെ രണ്ടമത്തെ സംഘം പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

"ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് നടപടികള്‍ സ്വീകരിച്ചതായി സന്ദര്‍ശക സംഘം മനസിലാക്കുന്നു. എന്നാല്‍ ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. കൂടാതെ രാഷ്ട്രീയ നേതാക്കളെ ഇപ്പൊഴും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്." യൂറോപ്യന്‍ യൂണിയന്‍ വിദേശ കാര്യ സുരക്ഷാ നയ വക്താവ് വെര്‍ജീനി ബറ്റ് ഹെന്‍റിക്സണ്‍ പറഞ്ഞു.

ഗൌരവപ്പെട്ട സുരക്ഷ വിഷയങ്ങള്‍ പ്രദേശത്ത് നിലനില്‍ക്കുന്നതായി ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്നത് സുപ്രധാനമാണ്. പ്രദേശത്തെ സ്ഥിതിഗതികളെ കുറിച്ച് ഇന്‍ഡ്യയുമായി ഇനിയും സംഭാഷണങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നതായും ഇ യു വക്താവ് പറഞ്ഞു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ തുടര്‍ന്നുള്ള പ്രദേശത്തെ സ്ഥിതി ഗതികളെ കുറിച്ച് വിദേശ പ്രതിനിധികള്‍ക്ക് മനസിലാക്കാന്‍ വേണ്ടി ഇന്ത്യാ ഗവണ്‍മെന്റാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. അഫ്ഘാനിസ്ഥാന്‍, ഓസ്ട്രിയ, ബള്‍ഗേറിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്, ഡൊമിനിക്കന്‍ റിപ്പബ്ലിക്, യൂറോപ്യന്‍ യൂണിയന്‍ ഫ്രാന്‍സ്, ജെര്‍മനി, റിപ്പബ്ലിക്ക് ഓഫ് ഗിനിയ, ഇറ്റലി, കെനിയ, കിര്ഗിസ്ഥാന്‍, മെക്സിക്കൊ, നമീബിയ, നെതര്‍ലാന്‍ഡ്സ്, ന്യൂ സിലാന്‍ഡ്, പോളണ്ട്, റുവാണ്ട്, സ്ലോവാക്യ, താജികിസ്ഥാന്‍, ഉഗാണ്ട, ഉസ്ബെകിസ്ഥാന്‍ എന്നീ രാജ്യംങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മാസം 15 നയതന്ത്ര പ്രതിനിധികളെ ജമ്മു കാശ്മീരില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് കൊണ്ടുവന്നിരുന്നെങ്കിലും അതില്‍ പങ്കെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിസമ്മതിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനിലെ തീവ്ര വലതുപാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒരു സന്ദര്‍ശനം ഇന്ത്യാ ഗവണ്‍മെന്‍റ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അത് ഔദ്യോഗിക സന്ദര്‍ശനം അല്ല എന്നാണ് ഇ യു പ്രസ്താവിച്ചിരുന്നത്.


Next Story

Related Stories