TopTop
Begin typing your search above and press return to search.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവാക്‌സിനും വിദഗ്ധ സമിതിയുടെ ശുപാര്‍ശ

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവാക്‌സിനും വിദഗ്ധ സമിതിയുടെ ശുപാര്‍ശ

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവിഡ് വാക്‌സിന്‍ കോവാക്‌സിനും വിദഗ്ധ സമിതിയുടെ ശുപാര്‍ശ. വാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബജക്ട് എക്‌പെര്‍ട്ട് കമ്മിറ്റിയാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിന്റെ അനുമതി ലഭിച്ചാല്‍ മാത്രമാകും വാക്‌സിന്‍ വിതരണം ചെയ്യാനാവുക. ഭാരത് ബയോടെക്കാണ് കോവാക്‌സിന്‍ നിര്‍മിക്കുന്നത്.

ഇന്നലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗത്തിന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ നിര്‍മിക്കുന്നത്. വാക്‌സിന്‍ അന്തിമ അനുമതിക്കായി കാത്തിരിക്കെ, രാജ്യത്ത് വാക്‌സിന്‍ വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുകയാണ്. വാക്‌സിനേഷന്‍ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എല്ലാം സംസ്ഥാനങ്ങളിലും ശനിയാഴ്ച ഡ്രൈ റണ്‍ നടത്തിയിരുന്നു.


Next Story

Related Stories