TopTop
Begin typing your search above and press return to search.

വിദ്വേഷ പ്രസംഗം: ബിജെപി നേതാക്കൾക്ക് വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാനദണ്ഡങ്ങള്‍ മാറ്റി, 'മോദിയുടെ പാർട്ടിക്കാർക്കെതിരെ നടപടിയെടുത്താൽ അത് ബിസിനസ്സിനെ ബാധിക്കും'

വിദ്വേഷ പ്രസംഗം: ബിജെപി നേതാക്കൾക്ക്  വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാനദണ്ഡങ്ങള്‍ മാറ്റി, മോദിയുടെ പാർട്ടിക്കാർക്കെതിരെ നടപടിയെടുത്താൽ അത് ബിസിനസ്സിനെ ബാധിക്കും

വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്ക് വേണ്ടി ഫേസ്ബുക്ക് തിരുത്തിയതായി തെളിഞ്ഞു. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അപകടകരമായ വിദ്വേഷ വാക്കുകൾ പ്രചരിപ്പിച്ചതിന് അജീവനാന്തം വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച ബിജെപിയുടെ മൂന്ന് നേതാക്കൾ ഇപ്പോഴും ഫേസ് ബുക്കിന്റെ പ്ലാറ്റ്ഫോമുകളിൽ സജീവമാണ്

ബിജെപി നേതാവ് ടി രാജസിംങ്ങിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി വേണ്ടെന്ന് വെച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ബിജെപിക്ക് വേണ്ടി മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയത്. നരേന്ദ്ര മോദിയുടെ പാര്‍ട്ടിയില്‍പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താല്‍പര്യങ്ങളെ ബാധിക്കുമെന്ന് കമ്പനിയുടെ നേതൃസ്ഥാനത്തുള്ള അന്‍കി ദാസ് ജീവനക്കാരെ അറിയിച്ചതായാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാരുമായി ഫേസ്ബുക്കിന് വേണ്ടി ഇടപാടുകള്‍ നടത്തുന്നത് അന്‍കി ദാസാണ്

മുസ്ലീങ്ങള്‍ രാജ്യദ്രോഹികളാണെന്നും പള്ളികള്‍ തകര്‍ക്കണമെന്നും റോഹിങ്ക്യാ മുസ്ലീങ്ങളെ വെടിവെച്ചു കൊല്ലണമെന്നുമായിരുന്നു തെലങ്കാനയില്‍നിന്നുള്ള ബിജെപി നേതാവായ ടി രാജസിംങിന്റെ പോസ്റ്റ്. കഴിഞ്ഞ മാര്‍ച്ചില്‍ ഫേസ്ബുക്ക് നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ മാനദണ്ഡങ്ങള്‍ രാജ സിംങ് ലംഘിച്ചതായി കണ്ടെത്തി. അദ്ദേഹത്തിന്റെ പൊതുവായ പെരുമാറ്റങ്ങളും കൂടി കണക്കിലെടുത്ത് അപകടകരം എന്ന വിഭാഗത്തില്‍ അദ്ദേഹത്തെ കമ്പനി ഉള്‍പ്പെടുത്തുകയും ചെയ്തു. രാജ സിംങിന്റെ പോസ്റ്റുകള്‍ ഇന്ത്യ പോലുള്ള രാജ്യത്ത് വര്‍ഗീയ കലാപത്തിന് പോലും കാരണമായേക്കാമെന്ന് ഫേസ്ബുക്കിന്റെ അന്വേഷക സംഘം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍നിന്നും രാജസിംങിനെ നിരോധിക്കാനായിരുന്നു തീരുമാനം. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ഫേസ്ബുക്കിന്റെ പ്ലാറ്റ്‌ഫോമുകളില്‍ ശക്തമായ സ്വാധീനമായി തുടരുകയാണ്. അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ഫേസ്ബുക്കിന്റെ ഇന്ത്യന്‍ നേതൃത്വം ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നത് ദോഷം ചെയ്യുമെന്ന് വിലയിരുത്തി നിരോധനം ഒഴിവാക്കിയ വിവരം പുറത്തുവന്നത്. രാജസ്ിംങിനുപുറമെ മൂന്ന് ബിജെപി നേതാക്കള്‍ക്കെതിരായ നടപടിയും ഫേസ്ബുക്ക് രാഷ്ട്രീയ താല്‍പര്യം കൊണ്ട് മാറ്റിവെച്ചുവെന്നുമാണ് വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ബുക്ക് വിദ്വേഷ പ്രചാരണത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണം ലോകവ്യാപകമായി ശക്തമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചില പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കാത്തത് ഫേസ്ബുക്ക് ജീവനക്കാരുടെ ഇടയില്‍ തന്നെ പ്രതിഷേധമുണ്ടാക്കുകയും ചെയ്തിരുന്നത് വലിയ വാര്‍ത്തയായിരുന്നു. പല സര്‍ക്കാരുകളുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിദ്വേഷ പ്രചാരണം നിരോധിക്കാനുളള സംവിധാനവും ഫേസ്ബുക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. എന്നാല്‍ അത്തരം സംവിധാനങ്ങള്‍ ഒരു ഭാഗത്ത് പ്രവര്‍ത്തിക്കുമ്പോഴും രാഷ്ട്രീയ താല്‍പര്യങ്ങളും ബിസിനസ്സ് താല്‍പര്യങ്ങളുമാണ് ഫേസ്ബുക്കിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതെന്നതാണ് ബിജെപി നേതാക്കളുടെ പോസ്റ്റുകളോടുള്ള നിലപാടുകളില്‍നിന്ന് വ്യക്തമാകുന്നത്.


Next Story

Related Stories