TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രിക്ക് കുറിപ്പെഴുതി വെച്ച ശേഷം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പ്രധാനമന്ത്രിക്ക് കുറിപ്പെഴുതി വെച്ച ശേഷം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

മധ്യപ്രദേശിലെ ഛത്തര്‍പൂരിലെ ഗ്രാമത്തില്‍ വൈദ്യുതി വിതരണ കമ്പനി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മുനേന്ദ്ര രജപുത് എന്ന 35 കാരനായ കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്നും മൃതദ്ദേഹം സര്‍ക്കാരിന് കൈമാറണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പെഴുതിയാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.

മഹാമാരിയെ തുടര്‍ന്ന് വൈദ്യുതി വിതരണ കമ്പനി ഉദ്യോഗസ്ഥര്‍ 87,000 രൂപ വൈദ്യുതി കുടിശ്ശിക വരുത്തി അദ്ദേഹത്തിന്റെ മാവ് മില്ലും മോട്ടോര്‍ സൈക്കിളും കണ്ടുകെട്ടിയതായി കര്‍ഷകന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. 'വലിയ രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും അഴിമതികള്‍ നടക്കുമ്പോള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അവര്‍ വായ്പയെടുക്കുകയാണെങ്കില്‍, തിരിച്ചടയ്ക്കാന്‍ മതിയായ സമയം ലഭിക്കുന്നു അല്ലെങ്കില്‍ വായ്പ എഴുതിത്തള്ളുന്നു. എന്നാല്‍ ഒരു ദരിദ്രന്‍ ചെറിയ തുക എടുക്കുകയാണെങ്കില്‍ പോലും എന്തുകൊണ്ടാണ് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തത് എന്ന് സര്‍ക്കാര്‍ ഒരിക്കലും അദ്ദേഹത്തോട് ചോദിക്കില്ല. പകരം പരസ്യമായി അപമാനിക്കപ്പെടുന്നു, '' ;ആത്മഹത്യ കുറിപ്പില്‍ പറയുന്നു. വൈദ്യുത ബില്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ രജപുതിന്റെ വിള നശിച്ചു. പിന്നീട് 87,000 രൂപ കുടിശ്ശികയായതായി ഡിസ്‌കോം നോട്ടീസ് അയച്ചതായും കര്‍ഷകന്റെ കുടുംബം പറഞ്ഞു.


Next Story

Related Stories