TopTop
Begin typing your search above and press return to search.

'കര്‍ഷകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു; സര്‍ക്കാര്‍ ഭേഗഗതിക്ക് തയ്യാറായാല്‍ അതിനര്‍ത്ഥം നിയമങ്ങളില്‍ പ്രശ്‌നമുണ്ട് എന്നല്ല'

കര്‍ഷകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു; സര്‍ക്കാര്‍ ഭേഗഗതിക്ക് തയ്യാറായാല്‍ അതിനര്‍ത്ഥം നിയമങ്ങളില്‍ പ്രശ്‌നമുണ്ട് എന്നല്ല

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന വാദം ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ഒരു സംസ്ഥാനത്തെ ആളുകള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. പഞ്ചാബില്‍ മാത്രമാണ് പ്രതിഷേധം. നിയമം നടപ്പാക്കിയാല്‍ തങ്ങളുടെ കൃഷിഭൂമികള്‍ മറ്റുള്ളവര്‍ അവകാശപ്പെടുത്തുമെന്നാണ് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. കര്‍ഷകരുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കര്‍ഷക ക്ഷേമത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ പണം ചെലവഴിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറായാല്‍ അതിനര്‍ത്ഥം നിയമങ്ങളില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതുകൊണ്ടല്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായും തോമര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

ആത്മനിര്‍ഭര്‍ പദ്ധതി പ്രകാരം കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി നല്‍കി. കാര്‍ഷിക മേഖലയിലേക്ക് ആവശ്യമായ നിക്ഷേപണം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ പരിശ്രമിച്ചു. ഉല്‍പാദനച്ചെലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ മിനിമം താങ്ങുവില (എംഎസ്പി) നല്‍കുന്നതിന് തുടക്കമിട്ടു. ദരിദ്രര്‍ക്ക് അനുകൂലമായ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഗ്രാമീണ ജീവിതങ്ങളില്‍ മാറ്റം കൊണ്ടുവന്നു. ഗ്രാമ പഞ്ചായത്തുകള്‍ക്ക് 2.36 ലക്ഷം കോടി രൂപ ലഭ്യമാക്കാന്‍ 15മത് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ആരോഗ്യ സംരക്ഷണത്തിനായി 43,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.8 ലക്ഷം കോടി രൂപ ഗ്രാമ പഞ്ചായത്തുകള്‍ വഴി ചെലവഴിക്കുമെന്ന് തോമര്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി ഫണ്ട് തുടര്‍ച്ചയായി വര്‍ധിപ്പിച്ചു. കോവിഡ് കാലത്ത്, ഫണ്ട് വിഹിതം 61,000 കോടിയില്‍ നിന്ന് 1.115 ലക്ഷം കോടി രൂപയായി ഉയര്‍ത്തി. 10 കോടിയിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കിയെന്നും തോമര്‍ സഭയില്‍ അറിയിച്ചു.


Next Story

Related Stories