കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് കര്‍ഷകര്‍. ഉപാധികളൊന്നും ഇല്ലാതെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചതെന്നതിനാലാണ് പങ്കെടുക്കാന്‍ തീരുമാനം. 35ഓളം സംഘടനകളുടെയും ഏകോപന സമിതിയുടെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും താങ്ങുവിലയില്‍ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെടും. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്നും കര്‍ഷക സംഘടനകളുടെ യോഗത്തിനുശേഷം ഭാരതീയ കിസാന്‍ യൂണിയന് പ്രതിനിധി മാധ്യമങ്ങളെ അറിയിച്ചു. ഇതോടെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ വൈകിട്ട് മൂന്നിന് തന്നെ ചര്‍ച്ച നടക്കും.
നേരത്തെ, അഞ്ഞൂറോളം സംഘടനകളില്‍ 32 സംഘടനകളെ മാത്രമേ ചര്‍ച്ചയ്ക്കു ക്ഷണിച്ചുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ ചര്‍ച്ച ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ, സംഘടന പ്രതിനിധികള്‍ക്കൊപ്പം ഏകോപന സമിതി നേതാക്കളെയുംകൂടി ഉള്‍പ്പെടുത്തിയാല്‍ ചര്‍ച്ചയാകാമെന്ന് കര്‍ഷക സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.